KSDLIVENEWS

Real news for everyone

ലോകത്ത്​ കോവിഡ്​ മരണം അരക്കോടി പിന്നിട്ടു; കൂടുതല്‍ അമേരിക്കയില്‍

SHARE THIS ON

ന്യൂയോർക്ക്: ലോകത്ത് കോവിഡ് മഹാമാരി കാരണം ജീവൻ നഷ്ടമായവരുടെ എണ്ണം അരക്കോടി കവിഞ്ഞു. വേൾഡോമീറ്ററിന്‍റെ കണക്കുകൾ പ്രകാരം 50,04,370 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ആകെ കോവിഡ് രോഗികളുടെ എണ്ണം 24,67,43,439 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4,66,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

യു.എസ്.എ (4.67 കോടി), ഇന്ത്യ (3.4 കോടി), ബ്രസീൽ (2.1 കോടി) എന്നീ രാജ്യങ്ങളെയാണ് മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇൗ രാജ്യങ്ങൾ തന്നെയാണ് മരണസംഖ്യയുടെ കാര്യത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്. 7.6 ലക്ഷമാളുകളാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 6.07 ലക്ഷമാളുകൾ മരിച്ച ബ്രസീലാണ് രണ്ടാമത്. ഇന്ത്യയിൽ 4.57 ലക്ഷം പേർ മഹാമാരിക്ക് കീഴടങ്ങി.

ലോകത്ത് ഇതുവരെ 22,35,29,314 പേർ കോവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്. 1,82,09,755 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതിൽ 74,768 പേരുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!