KSDLIVENEWS

Real news for everyone

ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ കാണാന്‍ കുടുംബം സൗദിയിലേക്ക്

SHARE THIS ON

കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കുടുംബം റിയാദിലേക്ക്. റഹീമിനെ കാണാനായി ഉമ്മയും സഹോദരനും അമ്മാവനുമാണ് റിയാദിലേക്ക് പോകുന്നത്.കേസിന്റെ സിറ്റിംഗ് നടന്നുവെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല.

വധശിക്ഷ റദ്ദാക്കിയ ബെഞ്ച് തന്നെ മോചന ഉത്തരവ് പുറത്തിറക്കട്ടെ എന്നായിരുന്നു അറിയിപ്പ്. കുടുംബം അവിടെയെത്തി ഉംറ തീര്‍ത്ഥാടനം കഴിഞ്ഞതിനു ശേഷമായിരിക്കും റഹീമിനെ കാണാന്‍ പോകുന്നത്. സൗദിയിലെ ജയിലില്‍ പോയി മകനെ കാണണമെന്ന് ഉമ്മയുടെ തീരുമാനത്തോടൊപ്പം കുടുബം നില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!