KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ജില്ലയിൽ ഉപയോഗിക്കാന്‍ 11,300 ലീറ്റർ സാനിറ്റൈസർ എത്തിച്ചു

SHARE THIS ON

കാസർകോട് തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാനായി ജില്ലയിൽ എത്തിച്ചത് 11,300 ലീറ്റർ സാനിറ്റൈസർ . കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡ് ( കെഎംഎസ് സിഎൽ ) ആണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെ തുടർന്നു സാധനങ്ങൾ ജില്ലയിൽ എത്തിച്ചത് . 37,400 മാസ്കകളും 48,800 കയ്യുറകളും വീണ്ടും ഉപയോഗിക്കാൻ പറ്റാത്ത 9200 ഫെയ്സ് ഷീൽഡുകളും , വീണ്ടും ഉപയോഗിക്കാവുന്ന 120 ഫെയ്സ് ഷീൽഡുകളുമാണ് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയത് . സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന ബ്ലോക്ക് – മുനിസിപ്പൽ കേന്ദ്രങ്ങളിലേക്ക് ഇവ എത്തിച്ചു . ഇവിടെ നിന്നാണ് തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് . കോംപോ പാക്കറ്റുകൾ ഓരോ ബൂത്തുകളിലേക്കും കോംപോ പാക്കിൽ 5 ലീറ്ററിന്റെ 1 കുപ്പി സാനിറ്റൈസറും 500 മില്ലിലീറ്ററിന്റെ 4 കുപ്പികളും 18 മാസ്കകളും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വെവ്വേറെ 12 കൈഉറകളും 6 ഡിസ്പോസബിൾ ഫെയ്സ് ഷീൽഡുകളും ം ഉണ്ടാകും . സാനിറ്റൈസർ മാസ്ക് ധരിച്ച് വോട്ടർമാർ ബൂത്തിൽ കയറുമ്പോഴും വോട്ടുചെയ്ത് ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും പുരട്ടണം . എല്ലാ വോട്ടർമാരും പേനയും വോട്ടിങ് യന്തവും തൊടുന്നതിനാലാണിത് . സാനിറ്റൈസർ നൽകാൻ മാത്രമായി ഒരു പോളിങ് അസിറ്റന്റ് ഉണ്ടാകും . മാസ്കകൾ പോളിങ് ബൂത്തിലെ ജീവനക്കാർക്കും മൂന്നെണ്ണം വീതം മാസ്കകൾ നൽകും . ബൂത്ത് ഏജന്റുമാർ മാസ്ക് സ്വന്തം നിലയിൽ കരുതണം . ഉപയോഗിച്ച് മാസ്കം കയ്യുറകളും ശേഖരിക്കാൻ 1409 കാരിബാഗുകൾ ഉണ്ടാകും . 450 പിപിഇ കിറ്റുകൾ വേണം തിരഞ്ഞെടുപ്പിനു തലേന്നു 3 മണിവരെ കോവിഡ് പോസിറ്റീവായവർക്കാണ് തപാൽ വോട്ട് ചെയ്യാം . ഇതിനുള്ള സംവിധാനമുണ്ട് . ഇതിനു ശേഷം പോസിറ്റീവായ വോട്ടർമാർക്ക് പോളിങ് ദിവസം വൈകിട്ട് 5 മുതൽ 6 വരെയുള്ള സമയത്ത് ബൂത്തിലെത്തി വോട്ട് ചെയ്യാം . എന്നാൽ പിപിഇ കിറ്റ് ധരിച്ച് പ്രത്യേക വാഹനത്തിലെത്തണം . ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് ബൂത്തിലെത്തേണ്ടത് . നിർദേശങ്ങൾ നൽകാൻ ആരോഗ്യ വകുപ്പ് അധികൃതർ കൂടെയുണ്ടാകും . ആശുപത്രിയിലുള്ളവർ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ വാഹനത്തിൽ ബൂത്തിലെത്തും . എന്നാൽ വീടുകളിൽ ചികിത്സയിലുള്ളവരെ എങ്ങനെ വോട്ട് ചെയ്യാൻ എത്തിക്കുമെന്നതിനെക്കുറിച്ച് നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി . കോവിഡ് പോസിറ്റീവായവർക്കും ഇവർ വോട്ട് ചെയ്യുന്ന പോളിങ് ബൂത്തിലെ ജീവനക്കാർക്കുമായി 450 പിപി കിറ്റുകൾ ഒരുക്കാനാണു തിരഞ്ഞെടുപ്പു വിഭാഗം ആരോഗ്യവകുപ്പിനോടു നിർദേശിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!