KSDLIVENEWS

Real news for everyone

കാട്ടാനയുടെ ആക്രമം ;
‘ഓപ്പറേഷൻ ഗജ’ പുരോഗമിക്കുന്നു; കർഷകർക്ക് ആശ്വാസം .

SHARE THIS ON

ബോവിക്കാനം കാട്ടാനകളെ തുരത്താനുള്ള വനംവകുപ്പിന്റെ ” ഓപ്പറേഷൻ ഗജ ‘ അഞ്ചു ദിവസം പിന്നിടുമ്പോൾ കർഷകരും നാട്ടുകാരും പ്രതീക്ഷയിൽ . മുളിയാർ ചമ്പിലാംകെ മേഖലയിൽ നാശം വിതച്ചിരുന്ന ആനക്കൂട്ടത്തെ ഓടിച്ചു പാണ്ടി വനത്തിൽ എത്തിക്കാൻ കഴിഞ്ഞതാണ് ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം . പുലിപ്പറമ്പിൽ തകർന്നു കിടക്കുന്ന സൗരോർജ വേലി . മറ്റൊരു കൂട്ടത്തെ ഓടിച്ച് പുലിപ്പറമ്പ് അതിർത്തി വരെ എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ അവ തിരിച്ചു പാണ്ടിയിൽ തന്നെ എത്തി . ജില്ലയ്ക്ക് പുറമെ കോഴിക്കോട് , വയനാട് , കണ്ണൂർ ജില്ലകളിലെ വനപാലകരെ കൂടി ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക ദൗത്യ സംഘം കഴിഞ്ഞ 25 നാണ് ആനകളെ ഓടിക്കാൻ തുടങ്ങിയത് . ചമ്പിലാംകൈയിൽ ഉണ്ടായിരുന്ന 7 ആനകളടങ്ങുന്ന കൂട്ടത്തെ ഇതിനകം 10 കിലോമീറ്ററോളം ഓടിച്ചു . ഇന്നലെ രാതിയോടെ ഇവയെ പാണ്ടി മലാംകടപ്പിലെത്തിച്ചു . രണ്ടാമത്തെ കൂട്ടം പാണ്ടി അർത്യയിലാണ് . പുലിപ്പറമ്പ് അതിർത്തിക്കു സമീപം എത്തിയ ഇവ തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും വനംവകുപ്പിന്റെ ശക്തമായ പ്രതിരോധത്തിനു മുന്നിൽ കീഴടങ്ങി . ശനിയാഴ്ച രാത്രി 7 മണിയോടെ പാണ്ടി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ആനകൾ ഇന്നലെ പുലർച്ചെ 6 വരെ അതിനു ശ്രമിച്ചുകൊണ്ടിരുന്നു . നേരം പുലർന്നതോടെ കാട്ടിലേക്കു വലിഞ്ഞു . ഉത്തരമേഖല സിസിഎഫ് ഡി.കെ.വിനോദ് കുമാർ , അസി . പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ.വർമ എന്നിവർ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താൻ എത്തി . അസി . കൺസർവേറ്റർ വി.രാജനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . ആനകളെ സംരക്ഷിത വനത്തിലേക്കു കയറ്റാൻ 21 ദിവസത്തെ കർമ പദ്ധതിയാണ് വനംവകുപ്പ് തയാറാക്കിയിട്ടുള്ളത് . വേലി നന്നാക്കാത്തത് ഭീഷണി പുലിപ്പറമ്പ് അതിർത്തിയിൽ തകർന്നു കിടക്കുന്ന സൗരോർജ വേലി നന്നാക്കാത്തത് ആനകൾ വീണ്ടും തിരിച്ചെത്താനിടയാക്കുമെന്ന് ആശങ്ക . അതേസമയം , വേലി നന്നാക്കാനുള്ള ടെൻഡർ വിളിച്ചെന്നും പണി ഉടൻ തുടങ്ങുമെന്നും വനംവകുപ്പ് വ്യക്തമാക്കി . തലപ്പച്ചേരി മുതൽ പുലിപ്പറമ്പിലൂടെ ചാമക്കൊച്ചി വരെയുള്ള 9 കിലോമീറ്ററോളം വേലിയാണ് പൂർണമായും തകർന്നു കിടക്കുന്നത് . വീണ്ടും കൃഷിനശിപ്പിച്ച് ആനക്കൂട്ടം തുരത്താനുള്ള ശ്രമം പുരോഗമിക്കുന്നതിനിടയിൽ കൃഷി നശിപ്പിക്കൽ തുടർന്ന് ആനക്കൂട്ടം . ദേലംപാടി കടുമനയിലാണ് ആനകൾ ഇന്നലെ പുലർച്ചെ കൃഷി നശിപ്പിച്ചത് . കൂട്ടം തെറ്റി നടക്കുന്ന ഒറ്റയാനാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു . ദൗത്യ സംഘം ഓടിക്കുന്നവ അല്ലാതെ വേറെയും ആനകൾ ഉണ്ടെന്നും സംശയം ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!