നടിയെ ആക്രമിച്ച കേസ് ;
പ്രദീപ് കോട്ടാത്തലയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും.

കാസർകോട് > നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് റിമാൻഡിലായ പ്രദീപ് കോട്ടാത്തലയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും . പ്രദീപിന്റെ കഡി കാലാവധി ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് അവസാനിച്ചിരുന്നു . നാലുദിവസം കസ്റ്റുഡിയിൽ ലഭിച്ചിട്ടും അന്വേഷണ സംഘത്തിന് പ്രതിയിൽ നിന്ന് കാര്യമായ വിവരങ്ങൾ ലഭിച്ചില്ല . വാദത്തിനിടെ കൊല്ലത്തു കൊണ്ടുപോയി തെളിവെടുക്കണമെന്നു പ്രോസിക്യൂഷൻ പറഞ്ഞിരുന്നെങ്കിലും പോയില്ല . സിം കാർഡ് അടങ്ങിയ ഫോൺ നഷ്ടപ്പെട്ടുവെന്നാണു പ്രതി പറഞ്ഞത് . ഹൊസൂർഗ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക .

