KSDLIVENEWS

Real news for everyone

നൈജീരിയയിലെ കൂട്ടക്കൊലയ്ക്ക് ഇരയായത് 110 പേർ , കൊടുംക്രൂരതയ്ക്ക പിന്നിൽ ബോക്കോ ഹറം തീവ്രവാദികൾ എന്ന് സംശയം

SHARE THIS ON

അബുജ (നൈജീരിയ): വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബോക്കോ ഹറം തീവ്രവാദികള്‍ എന്നുകരുതുന്നു സംഘം നടത്തിയ കൂട്ടക്കൊലയില്‍ മരിച്ചവരുടെ എണ്ണം 110 ആയി. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ത്രീകളെയും കുട്ടികളെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് കൂട്ടക്കുരുതി നടന്നത്. പാടത്ത് വിളവെടുത്തുകൊണ്ടു നിന്ന ഗ്രാമവാസികള്‍ക്കുനേരെ മോട്ടോര്‍ സൈക്കിളില്‍ എത്തിയവരാണ് ആക്രമണം നടത്തിയത്. ജീവനുവേണ്ടി കൈകൂപ്പി യാചിച്ചവരെപ്പോലും അവര്‍ വെറുതേ വിട്ടില്ല. വിവരമറിഞ്ഞ് സൈന്യം സ്ഥലത്തെത്തുമ്ബോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നൈജീരിയയിലെ കുപ്രസിദ്ധമായ തീവ്രവാദി ഗ്രൂപ്പാണ് ബൊക്കോ ഹറം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മുപ്പതിനായിരത്തിലേറെപ്പേരാണ് ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനൊപ്പം ആയിരക്കണക്കിന് പട്ടാളക്കാരും ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 800 പട്ടാളക്കാരാണ് തീവ്രവാദികളുടെ താേക്കിനിരയായത്. ദരിദ്രരാജ്യമായ നൈജീരിയയെ തീവ്രവാദികളുടെ ആക്രമണങ്ങള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് തളളിവിട്ടുകൊണ്ടിരിക്കുകയാണ്. പട്ടിണിമൂലം മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.

തീവ്രവാദികള്‍ അത്യന്താധുനിക ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ഇവരോട് പിടിച്ചുനില്‍ക്കാന്‍ പലപ്പോഴും സൈന്യത്തിന് ആവുന്നില്ല. ആവശ്യത്തിന് പണമില്ലാത്തിനാല്‍ സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ വാങ്ങാന്‍ പോലും രാജ്യത്തിനാവുന്നില്ല. ആവശ്യത്തിന് സൈനികരില്ലാത്തതും പ്രശ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!