ലോകകപ്പ് മൽസരം കാണാൻ ഈ ആത്മ സുഹൃത്തുക്കൾ എത്തിയത് ഒന്നിച്ച്; മാനം മുട്ടെ ആഹ്ലാദം

ദോഹ: കുട്ടിക്കാലത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി ഖത്തർ ലോകകപ്പ് ഫുട്ബോളിന് ഒന്നിച്ച് ദോഹയിലെ ഫുട്ബോളിൻ്റെ ആവേശ ലഹരിയിൽ അമരുകയാണ് കാസർകോട് തളങ്കരയിലെ ആറംഗ സംഘം.
കുട്ടിക്കാലത്ത് തളങ്കരയിലെ കൊച്ചു മൈതാനങ്ങളിൽ കളിച്ചു വളർന്ന
കളികൂട്ടുകാർ
ഖത്തറിൽ
ലോകകപ്പ് ഫുട്ബോൾ കാണാൻ ഒന്നിച്ചെത്തുകയായിരുന്നു.
മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ടി.എ ഷാഫി,
ബാങ്കോട് ഗൾഫ് ജമാഅത്ത് പ്രസിഡണ്ടും ദുബായിലെ ബെസ്റ്റ് ഗോൾഡ് ചെയർമാനുമായ സമീർ ചെങ്കളം,
മധ്യപ്രദേശിൽ വ്യാപാരിയും കാസർകോട് ടൗൺ ബോയ്സ് പ്രസിഡണ്ടുമായ ഇബ്രാഹിം ബാങ്കോട്,
കാസർകോട്ടെ എമിറേറ്റ്സ് ട്രാവൽസ് ഉടമ നാസർ പട്ടേൽ,
ബഹറൈനിൽ വ്യാപാരം നടത്തുന്ന
ഇഖ്ബാൽ കൊട്ടിയാടി,
കുവൈത്തിൽ ബിസിനസുകാരനായ സിദ്ദിഖ് പട്ടേൽ എന്നിവരാണ് ലോകകപ്പ് ഫുട്ബോൾ മത്സരം നേരിട്ട് നടൻ ഖത്തറിൽ എത്തിയത്. ഷാഫിയും ഇബ്രാഹിമും നാസറും ഇഖ്ബാബും നാട്ടിൽ നിന്ന് ദോഹയിൽ എത്തിയപ്പോൾ സമീർ ദുബായിൽ നിന്നും സിദ്ദീഖ് കുവൈത്തിൽ നിന്നും എത്തി ഇവരോടൊപ്പം ചേരുകയായിരുന്നു.
പണ്ട് തളങ്കര ബാങ്കോട്ടെ സ്വാമി കണ്ടതിലും
തളങ്കര മുസ്ലിം ഹൈസ്കൂൾ ഗ്രൗണ്ടിലും ഫുട്ബോൾ കളിച്ചു രസിക്കുമ്പോൾ ലോകകപ്പ് ഫുട്ബോൾ ഒന്നിച്ച് ചെന്ന് നേരിട്ട് കാണണം എന്നത് ഇവരുടെ വലിയൊരു സ്വപ്നമായിരുന്നു.
ലോകകപ്പ് ഫുട്ബോൾ
ഫുട്ബോളിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രിയ സുഹൃത്തും കെ.എം സി.സി ജില്ലാ പ്രസിഡണ്ടുമായ ലുഖ്മാനുൽ ഹക്കീം തളങ്കര ഈ കളിക്കൂട്ടുകാർക്ക് ഖത്തറിലെത്തി മത്സരങ്ങൾ നേരിട്ട് കാണാനുള്ള അവസരങ്ങൾ ഒരുക്കി നൽകി
കെ.എം.സി .സി നേതാവ് ഷഫീഖ് ചെങ്കളവും സഹോദരൻ ഷഹസാദ് ചെങ്കളവും ഒപ്പം നിന്നു.
ആറംഗ സംഘം ഇതു വരെ മൂന്ന് മത്സരങ്ങൾ സ്റ്റേഡിയത്തിൽ നേരിട്ട് കണ്ടു. നെർലാൻറും ഇക്വഡോറും തമ്മിലുള്ള മൽസരം കണ്ടത് ഇന്ത്യൻ പതാകയുമായാണ്. ഇന്ത്യ ലോകകപ്പ് ഫുട്ബോൾ മൽസരത്തിനില്ലെങ്കിലും ഖലീഫ സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക ഉയർത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് സമർ ചെങ്കളം പറഞ്ഞു. മൽസരങ്ങൾ നേരിട്ടു കണ്ടതിന് പുറമെ ഫാൻ ഫെസ്റ്റിവലുകളിൽ ചെന്ന് വേൾഡ് കപ്പിൻ്റെ സകല സൗന്ദര്യവും നുണയാനും ഈ ആത്മ മിത്രങ്ങൾക്ക് കഴിഞ്ഞു.

