മേയ് അവസാനത്തോടെ സൗദി അറേബ്യയിൽ 30 ലക്ഷം ഡോസ് ഫെസർ കോവിഡ് വാക്സിൻ എത്തും

സൗദി അറേബ്യ : 2021 മേയ് അവസാനത്തോടെ സൗദി അറേബ്യയില്‍ 30 ലക്ഷം ഡോസ് ഫൈസറിന്റെ കോവിഡ് വാക്സിന് എത്തുമെന്ന് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി അവസാനത്തോടെ 10 ലക്ഷം ഡോസ് എത്തും.
കോവിഡ് പ്രതിരോധിക്കുന്ന മറ്റു വാക്സിനുകള്‍ക്കും ആവശ്യമായ പരിശോധനകള്‍ നടത്തിയശേഷം രാജ്യത്ത് അംഗീകാരം നല്‍കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമഗ്ര പഠനത്തിനും അവലോകനത്തിനും ശേഷമാണ് ഡിസംബര്‍ ആദ്യ വാരത്തില്‍ രാജ്യത്ത് ഫൈസര്‍ ബയോടെക് വാക്സിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയത്.
ക്ലിനിക്കല്‍ പരീക്ഷണങ്ങളിലും പഠനങ്ങളിലും വാക്സിെന്റ ഗുണമേന്മ, ഫലപ്രാപ്തി, ആരോഗ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തിയിരുന്നു.
വാക്സിന് ഉല്പാദന ഘട്ടങ്ങളും നിലവാരവും ഉല്പന്നത്തിെന്റ വിശ്വാസ്യതയുമെല്ലാം ശാസ്ത്രീയമായി പരിശോധിക്കുന്നതിനൊപ്പം ഡേറ്റ അവലോകനം ചെയ്ത് വാക്സിനുകളുടെ ഗുണനിലവാരവും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അതോറിറ്റി പരിശോധിച്ചിരുന്നു.

