വിമാന ടിക്കറ്റുകൾക്ക് 1,599 രൂപ മുതൽ നിരക്ക്; ന്യൂ ഇയർ ഓഫറുകളുമായി എയർലൈനുകൾ

ആകാശ എയറിൻ്റെ ന്യൂ ഇയർ സ്‌പെഷ്യൽ സെയിൽ തുടങ്ങി. വിമാന ടിക്കറ്റുകൾക്ക് 1000 രൂപ മുതൽ ടിക്കറ്റ് നിരക്ക് ലഭ്യമാണ്. അന്തർദേശീയ ആഭ്യന്തര റൂട്ടുകളിൽ കിഴിവുകളോടെ പ്രത്യേക ഓഫർ നിരക്ക് ലഭിക്കുന്നു . ന്യൂഇയറിൻ്റെ ഭാഗമായുള്ള പ്രത്യേക വിൽപ്പനയുടെ ഭാഗമായി നികുതി ഉൾപ്പെടെ 1,599 രൂപ മുതൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ് . ബസുകളേക്കാളും ട്രെയിനുകളേക്കാളും കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് ലഭ്യമാണ് എന്നാണ് ആകർഷണം. “NEWYEAR” എന്ന പ്രത്യേക പ്രൊമോ കോഡ് നൽകി അന്താരാഷ്ട്ര റൂട്ടുകളിലും 25 ശതമാനം വരെ ഓഫറിൽ കിഴിവ് നൽകുന്നു.
ആകാശ എയറിൻ്റെ മിക്ക വിമാനങ്ങളിലും യുഎസ്ബി പോർട്ടുകൾ ലഭ്യമാണ്. യാത്രാ മദ്ധ്യേ ഫോൺ ചാർജ് ചെയ്യാം. ഭക്ഷണ ഓപ്ഷനുകളും യാത്രക്കാർക്ക് ലഭിക്കും. വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ ആകുമെന്നതാണ് മറ്റൊരു ആകർഷണം. 2024 ഡിസംബർ 31 മുതൽ 2025 ജനുവരി മുന്നു വരെയുള്ള ബുക്കിംഗുകൾക്കാണ് ഓഫർ ലഭിക്കുന്നത്. ആകാശ എയർ നെറ്റ്‌വർക്കിലെ എല്ലാ റൂട്ടുകളിലും ഓഫർ ലഭിക്കും. ആകാശ എയർ വെബ്‌സൈറ്റ്, അതിൻ്റെ മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകും. മറ്റു കിഴിവുകളും ലഭ്യമാണ്.