കേരള യാത്ര ഉദ്ഘാടന സമ്മേളന നഗരിയിൽ പതാക ഉയർന്നു

കാസർഗോഡ്: കേരള മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര മുസ്ലിയാർ നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘഘാടനം സമ്മേഖനം നടക്കുന്ന ചെർക്കള നൂറുൽ ഉലമ എം എ ഉസ്താദ് നഗറിൽ സമസ്തയുടെ പതാക ഉയർന്നു. നൂറു കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി സ്വാഗതസംഘം ചെയർമാൻ ഹക്കീം ഹാജി കളനാടാണ് പതാക ഉയർത്തിയത്.
തളങ്കര മാലിക് ദിനാർ മഖാം സിയാറത്തിനു ശേഷമാണ് സെന്റിനറി ഗാർഡ് ഫ്ലാഗ് മാർച്ച് നത്തി പതാക നഗരിയിൽ എത്തിച്ചത് . തളങ്കര മുതൽ മാലിക് ദീനാർ നഗറിൽ നിന്നും പുതിയ ബസ്റ്റാന്ഡറ് വരെ നടന്ന മാർച്ച് ആവേശകരമായി.
തളങ്കര മാലിക് ദീനാർ മഖാം യാറത്തിനു സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങൾ കല്ലക്കട്ട നേതൃത്വം നൽകി. സമസ്ത കേന്ദ്ര മുശാവറാംഗം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് പതാക കൈമാറി.ആവേശമായി ഫ്ലാഗ് മാർച്ച്
കാസർഗോഡ്: കേരള യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ഫ്ലാഗ് മാർച്ച് ആവേശമായി. ഓരോ സോണിൽ നിന്ന് തെരഞ്ഞെടുപ്പുടുക്കപ്പെട്ട 33 സെഞ്ച്വറി ഗാർഡ് അംഗങ്ങളാണ് മാർച്ചിൽ അണിനിരന്നത്. മാലിക് ദീനാറിൽ നിന്ന് തുടങ്ങി കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.സയ്യിദ് ഹസ്സൻ അഹ്ദൽ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
സയ്യിദ് ഇബ്രാഹിം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പാഞ്ചിക്കൽ, സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം, ഇമ്പിച്ചിക്കോയ തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് അലവി തങ്ങൾ ചെട്ടുങ്കുഴി,സയ്യിദ് എസ് കെ കുഞ്ഞി കോയ തങ്ങൾ സയ്യിദ് ജാഹ്ഫർ തങ്ങൾ മാണിക്കോത്ത്, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി
എ ബി മൊയ്‌ദു സഅദി ചേരൂർ,മൂസൽ മദനി തലക്കി,അബ്ദുള്ള ബാഖവി കുട്ടശ്ശേരി
കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി
അബ്ദുറഹ്മാൻ അഹ്സനി മൂഹിമ്മാത്ത്
സി ൽ ഹമീദ്,
സിദ്ധീഖ് സഖാഫി ബായാർ
കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി
റഹീസ് മുഈനി
ഹമീദ് മൗലവി ആലമ്പാടി
യുസുഫ് മദനി ചെറുവത്തൂർ
കെ എച് അബ്ദുള്ള മാസ്റ്റർ,മുഹമ്മദ് അലി ബെണ്ടിച്ചാൽ
അബൂബക്കർ ഹാജി ബേവിഞ്ച
ചേരൂർ അബ്ദുൽ ഖാദർ ഹാജി
ഷാഫി ഹാജി ബേവിഞ്ച
ബാദുഷ സുറൈജി
ബഷീർ മങ്കയം
ഇല്യാസ് മൗലവി കൊറ്റുമ്പ
റസാഖ് സഖാഫി കോട്ടക്കുന്ന്
സി എം എ ചേരൂർ സംബന്ധിച്ചു.
1963 ഡിസംബർ 29ന് തളങ്കര മാലിക് ദീനാറിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഇരുപത്തി രണ്ടാം സമ്മേളനത്തിൽ വെച്ചാണ് സമസ്തക്ക് ഇന്ന് കാണുന്ന പതാക അംഗീകരിച്ചത്. പതാകക്ക് 63 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയുടെ മുന്നോടിയായി തളങ്കരയിൽ നിന്നും ഫ്ലാഗ് മാർച്ച് സംഘടിപ്പിച്ചത്.
ജില്ലയിലെ ഒമ്പത് സോണുകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 313 അംഗങ്ങളാണ് ഫ്ലാഗ് മാർച്ചിൽ അണി നിരന്നത്.
കേരള യാത്രയുടെ ഉദ്ഘാടനം ഒന്നിന് വൈകിട്ട് 4.30ന് ചേർക്കളയിലാണ് നടക്കുന്നത്. ആയിരങ്ങൾ സമ്മേളനത്തിൽ സംബന്ധിക്കും.
കേരള യാത്രാ നയിക്കുന്ന മുസിലിം ജമാഅത്ത് നേതാക്കൾ രാവിലെ ഉള്ളാൾ സിയറത്തിനായി മഗലാപുരത്ത് എത്തിച്ചേരും. ഉള്ളാൾ ദർഗാ പരിസരത്ത് കര്ഡണാടക സ്പീക്കർ യു ടി ഖാദറിന്റെയും ഉള്ളാൾ ദർഗാ കമ്മിറ്റിയുടെയും നേതൃത്വതതിൽ വരവേൽപ് നൽകും. സിയാറത്തിനു ശേഷം ജില്ലാ അതിർത്തിയായ തലപ്പാടിയിൽ വെച്ച് നേതാക്കളെ ചെർക്കളയിലെ സ്വീകരണ സമ്മേളനത്തിലേക്ക് ആനയിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും.
ബുധനാഴ്ച ന് രാത്രി വേദിയിൽ മുസ്തഫ സഖാഫി തെന്നലയുടെ പ്രഭാഷണം നടക്കും. ഇന്ന് (ചൊവ്വാഴ്ച) രാവിലെ കാസർകോട് നഗരത്തിൽ മിഷൻ റൈഡ്നടക്കും.
ചിത്രം :കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന സമ്മേളനം നടക്കുന്ന ചെർക്കളയിൽ സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ഹക്കീം ഹാജി കളനാട് പതാക ഉയർത്തുന്നു.

