KSDLIVENEWS

Real news for everyone

മതേതരത്വം ഉയർത്തി പിടിച്ചാണ് യു.ഡി.എഫിന്റെ ജാഥയെന്ന് ചെന്നിത്തല

SHARE THIS ON

കാസര്‍കോട്: മതേതരത്വം ഉയര്‍ത്തിപിടിച്ചാണ് യു.ഡി.എഫിന്‍റെ ജാഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘സംശുദ്ധം സദ്ഭരണം’എന്ന മുദ്രാവാക്യമുയര്‍ത്തി മഞ്ചേശ്വരത്ത് നിന്ന് യു.ഡി.എഫ് നടത്തുന്ന ഐശ്വര്യ കേരളയാത്രക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘനും വര്‍ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുന്നു. മുസ് ലിം -ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു.

യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പകുതി പിന്നിട്ടു. സീറ്റ് വിഭജന ചര്‍ച്ചകളും നല്ല രീതിയില്‍ പുരോഗമിക്കുന്നു.ഐശ്വര്യ കേരളയാത്രക്കിടയിലും ചര്‍ച്ചകള്‍ തുടരും. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി നിയോജക മണ്ഡലം വിടുന്നതിനെ കുറിച്ച്‌ അറിയില്ലെന്നും ചെന്നിത്തില ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇ​ട​തു സ​ര്‍ക്കാ​റിന്‍റെ ദു​ര്‍ഭ​ര​ണ​ത്തി​ലൂ​ടെ ന​ഷ്​​ട​പ്പെ​ട്ട കേ​ര​ള​ത്തി​ന്‍റെ ഐ​ശ്വ​ര്യം വീ​ണ്ടെ​ടു​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ മ​തേ​ത​ര പു​രോ​ഗ​മ​ന ശ​ക്തി​ക​ളെ ഒ​രു​മി​പ്പി​ക്കു​ക​യാ​ണ് യാ​ത്ര​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. അ​തോ​ടൊ​പ്പം യു.​ഡി.​എ​ഫിന്‍റെ ബ​ദ​ല്‍ വി​ക​സ​ന, ക​രു​ത​ല്‍ മാ​തൃ​ക​ക​ള്‍ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കും. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​ക​ട​ന​പ​ത്രി​ക രൂ​പ​പ്പെ​ടു​ത്താ​നു​ള്ള അ​ഭി​പ്രാ​യ സ്വ​രൂ​പ​ണ​വും ല​ക്ഷ്യ​മാ​ണ്.

മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന്​ ജാ​ഥ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍വ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. യാ​ത്ര ഫെ​ബ്രു​വ​രി 22ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. 23ന് ​സ​മാ​പ​ന റാ​ലി രാ​ഹു​ല്‍ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!