KSDLIVENEWS

Real news for everyone

‘ അറക്കുന്നതിന് മുൻപ് പിടക്കേണ്ട ‘ ; മാണി സി കാപ്പനെ വിമർശിച്ച് എം എം മണി

SHARE THIS ON

കോട്ടയം: പാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന മാണി സി കാപ്പനെയും എന്‍സിപിയെയും പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി എം എം മണി. എന്‍സിപിയുടെയും മാണി സി കാപ്പന്റെയും പേര് പറയാതെയായിരുന്നു മണിയുടെ വിമര്‍ശനം.എല്‍ഡിഎഫില്‍ സീറ്റു ചര്‍ച്ച ആരംഭിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

ആരും അറക്കുന്നതിന് മുന്‍പ് പിടയ്‌ക്കേണ്ട കാര്യമില്ല. കാര്യങ്ങള്‍ എല്‍ഡിഎഫിന് അറിയാം. യുഡിഎഫില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫിലാണെന്ന് പറയണം.-മന്ത്രി പറഞ്ഞു.

കെ എം മാണി സ്മൃതി സംഗമം സമാപന സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി കാപ്പന്‍ എംഎല്‍എയെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!