KSDLIVENEWS

Real news for everyone

ഗോഡ്സെയെ ആരാധിക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹം ‘ : കടുപ്പിച്ച് സിദ്ധരാമയ്യ

SHARE THIS ON

ബംഗളൂ​രു: മഹാത്മാഗാന്ധിയെ വെടി വച്ച്‌ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്​സെയെ ആരാധിക്കുന്നതാണ്​ ഏറ്റവും വലിയ രാജ്യദ്രോഹമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ സിദ്ധരാമയ്യ. രക്ഷസാക്ഷിത്വ ദിനത്തില്‍ ആര്‍.എസ്​.എസ്​ -ബി.ജെ.പി പ്രവര്‍ത്തകര്‍ ഗോഡ്​സെയെ പുകഴ്​ത്തുന്നതിനെതിരെയായിരുന്നു സിദ്ധരാമയ്യയുടെ വിമര്‍ശനം. ശനിയാഴ്ച ഗാന്ധിയെ അനുസ്​മരിച്ച്‌​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രക്തസാക്ഷിത്വ ദിനത്തില്‍ ഗോഡ്​സെയെ ആരാധിക്കുന്നു. ഏറ്റവും വലിയ രാജ്യദ്രോഹക്കുറ്റത്തിന്​ മറ്റൊന്നും ഇനി വേണ്ട. ഗാന്ധിയുടെ കൊലയാളിക്കായി പ്രതിമ നിര്‍മിക്കുന്നവരും ഗോഡ്​സെയെ ആരാധിക്കുന്നവരും ദേശഭക്തമാരല്ല -“സിദ്ധരാമയ്യ പറഞ്ഞു .

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്​.എസ്​ – ബി.ജെ.പി നേതാക്കളില്‍ ഒരാളെങ്കിലും കൊല്ലപ്പെട്ടിരുന്നോ?

അവരില്‍നിന്ന്​ ദേശസ്​നേഹത്തിന്‍റെ പാഠങ്ങള്‍ ഉള്‍ക്കൊള്ള​ണോ. ഇന്ദിര ഗാന്ധിയും രാജീവ്​ ഗാന്ധിയും രാജ്യത്തിന്​ വേണ്ടി മരിച്ചു. ബി.ജെ.പിയുടെയും ആര്‍.എസ്​.എസിന്‍റെയും സംഭാവന എന്തായിരുന്നെന്നും അദ്ദേഹം ആരാഞ്ഞു .

ബി.ജെ.പിക്കെതിരായ രണ്ടാം സ്വാതന്ത്ര്യ സമരത്തിനിറങ്ങാന്‍ പറഞ്ഞ അദ്ദേഹം ദീര്‍ഘകാലം ബി.ജെ.പി ദീര്‍ഘകാലം അധികാരത്തില്‍ തുടരുകയാണെങ്കില്‍ രാജ്യത്തിന്‍റെ ഐക്യം നഷ്​ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു .സമാധാനത്തോടെ ഇപ്പോള്‍ ആര്‍ക്കും ജീവിക്കാന്‍ കഴിയുന്നില്ല. സ്​ത്രീകള്‍, കുട്ടികള്‍ തൊഴിലാളികള്‍, കര്‍ഷകര്‍, എല്ലാവരും കഷ്​ടപ്പെടുന്നു. തൊഴിലാളികള്‍ക്കെതിരെയും കര്‍ഷക​ര്‍ക്കെതിരെയും നിയമങ്ങളുണ്ടാക്കുന്നു. ഇതിലൂടെ സമാധന അന്തരീക്ഷം തകര്‍ക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!