KSDLIVENEWS

Real news for everyone

ട്രംപിനെതിരായ ഇംപീച്ച്മെന്റിനെ വഴിതെറ്റിക്കരുതെന്ന് ജോ ബൈഡൻ

SHARE THIS ON

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഉപരിസഭയായ സെനറ്റിലെ ഇംപീച്ച്‌മെന്‍റ് വിചാരണയുടെ അജണ്ടയെ വഴിതെറ്റിക്കരുതെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. സെനറ്റിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളോടാണ് ബൈഡന്‍ ഇക്കാര്യം അഭ്യര്‍ഥിച്ചത്. ഫെബ്രുവരി രണ്ടാം വാരത്തില്‍ ട്രംപിനെതിരായ വിചാരണ സെനറ്റില്‍ ആരംഭിക്കാനിരിക്കെയാണ് ബൈഡന്‍റെ പ്രതികരണം.

യു.എസ്​ ഭരണസിരാ കേന്ദ്രമായ കാപിറ്റല്‍ ഹില്‍ കെട്ടിടത്തില്‍ നടന്ന ആക്രമണത്തി​​െന്‍റ പിന്നില്‍ നിന്നുവെന്നതിനാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച്‌​​ ചെയ്​തത്​. 197നെതിരെ 232​ വോട്ടുകള്‍ക്കാണ്​ ഇംപീച്ച്‌​മെന്‍റ് പ്രമേയം പാസായത്​.

യു.എസ് മുന്‍​ വൈസ്​ പ്രസിഡന്‍റ്​ ഡിക്​ ചിനിയുടെ മകളും റിപ്പബ്ലിക്കനുമായ ലിസ്​ ചീനി വരെ ജനപ്രതിനിധി സഭയിലെ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ട് ചെയ്​തിരുന്നു.സെനറ്റില്‍ മൂന്നില്‍ രണ്ട് വോട്ട്​ നേടിയാലേ ട്രംപിനെ ഇംപീച്ച്‌​ ചെയ്യാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!