സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കിയേക്കും
തിരുവനന്തപുരം: ഒൻപതാം ക്ളാസ് വരെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ചെറിയ ക്ളാസിലെ കുട്ടികളെ സ്കൂളിൽ വരുത്തി പരീക്ഷ നടത്തുക പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. ഇതിൻറെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് ഓൾ പ്രൊമോഷനാണ് ആലോചിക്കുന്നത്.
എന്നാൽ മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർക്കും. ക്ളാസുകൾ മാർച്ചിൽ തീർക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ കുട്ടികൾ എന്ത് മാത്രം പഠിച്ചെന്ന് പരീക്ഷയില്ലെങ്കിൽ വിലയിരുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിനായി കുട്ടികളിൽ മൂല്യനിർണയം നടത്തും. ഇതിനായി വർക്ക് ഷീറ്റ് രക്ഷിതാക്കളെ സ്കൂളുകളിൽ വിളിച്ചു വരുത്തിയോ, അദ്ധ്യാപകർ വീടുകളിൽ എത്തിച്ചോ നൽകും. അതിലെ ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരമെഴുതുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. കുട്ടികൾ ഈ അദ്ധ്യയന വർഷാരംഭം മുതൽ വീട്ടിൽ ഇരുന്ന് പഠിക്കുകയാണ്.