KSDLIVENEWS

Real news for everyone

ബ്രിട്ടനിൽ നിന്ന് ഡൽഹിയിൽ എത്തുന്നവർക്ക് ‘ ക്വാറന്റൈൻ ഇളവ്

SHARE THIS ON

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്‍റൈന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ‘നിര്‍ബന്ധിത ക്വാറന്‍റൈന്‍’ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.

കോവിഡ് നെ​ഗ​റ്റീ​വാ​യ​വ​ര്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞാ​ല്‍ മ​തി​യെ​ന്നാ​ണ് പുതിയ നി​ര്‍​ദേ​ശം. ബ്രി​ട്ട​നി​ല്‍ കോ​വി​ഡ​ന്‍റെ അ​തി​തീ​വ്ര വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തിന് പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ലെ ക്വാ​റ​ന്‍റൈ​ന്‍ ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്ന​ത്.

ഏ​ഴ് ദി​വ​സം സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും തുടര്‍ന്ന് ഏ​ഴ് ദി​വ​സം വീ​ട്ടി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ നേരത്തേയുണ്ടായിരുന്ന വ്യവസ്‌ഥ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!