റേഷൻ കാർഡുകളുടെ വിഭാഗം മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് സാന്ത്വന സ്പർശം അദാലത്ത്

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് തങ്ങളുടെ വിഭാഗം മാറ്റാന്‍ അദാലത്തുകളിലൂടെ അവസരം. ഈ മാസം ഫെബ്രുവരി ജില്ലാ അടിസ്ഥാനത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തുകളില്‍ റേഷന്‍ കാര്‍ഡ് സംബന്ധ പരാതികളില്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അടിയന്തിര പ്രാധാന്യമുള്ള അപേക്ഷകളില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.
ഒരു കുടുംബത്തിന്റെ സാമ്ബത്തിക ഭദ്രത നോക്കിയാണ് വെള്ള, നീല, ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള കാര്‍ഡുകള്‍ അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അതത് കാര്‍ഡുകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ വ്യത്യാസമുണ്ടാകുന്നത്. തങ്ങളുടെ സാമ്ബത്തിക പിന്നോക്കാവസ്ഥയ്ക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്ന് അഭിപ്രായമുള്ളവര്‍ക്കും അര്‍ഹിക്കുന്നതില്‍ കൂടുതക്ല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് തോന്നുവര്‍ക്കും വിഭാഗങ്ങള്‍ മാറാവുന്നതാണ്. അതേസമയം റേഷന്‍ കാര്‍ഡുകളുടെ താലൂക്ക് അടിസ്ഥാനത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളുടെ പരിവര്‍ത്തനം സംസ്ഥാനത്തില്‍ ഡയറക്ടര്‍ തലത്തില്‍ പരിശോധിച്ച് നല്‍കുന്ന ഉത്തരവില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയം എന്നാ നിലയിലാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ റേഷന്‍ കാര്‍ഡ് വിഭാഗം മാറ്റല്‍കൂടി പരിഗണിക്കാന്‍ തീരുമാനമായത്.

