KSDLIVENEWS

Real news for everyone

നഗ്നമായ സ്ത്രീ ശരീരത്ത ആഭാസകരമായി ചിത്രീകരിക്കുന്നു ‘ ; മിശ്രയ്ക്കെതിരെ നാസ് പട്ടേൽ , അശ്ലീലമെന്തെന്ന് സോഷ്യൽ മീഡിയ

SHARE THIS ON

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ട്ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന ആരോപണം ശക്തമായതോടെ ലോഗോ മാറ്റി നൂലാമാലകള്‍ ഒഴിവാക്കാനൊരുങ്ങി മിന്ത്ര. മിന്ത്രയുടെ ലോഗോ അശ്ളീലമാണെന്നും സ്ത്രീ ശരീരത്തെ അപമാനിക്കുന്നതാണെന്നുമാണ് ഉയര്‍ന്ന ആരോപണം. സ്ത്രീകളെ ആക്ഷേപിക്കുന്ന ലോഗോ മാറ്റണമെന്ന ആവശ്യവുമായി മുംബൈ സൈബര്‍ പൊലീസിനു മുന്നിലെത്തിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേല്‍ ആണ്.

സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കില്‍ മിന്ത്രയ്ക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു നാസ് പട്ടേല്‍ ഉയര്‍ത്തിയ ആവശ്യം. പരാതിയില്‍ കഴമ്ബുണ്ടെന്നു ബോധ്യപ്പെട്ടതോടെ മുംബൈ പൊലീസ് മിന്ത്രയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ ലോഗോ മാറ്റണമെന്ന ആവശ്യം മിന്ത്ര അംഗീകരിച്ചിട്ടുണ്ട്.

വൈകാതെ വെബ്‌സൈറ്റിലടക്കം ലോഗോ മാറ്റം നിലവില്‍ വരും. കമ്ബനിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ M പ്രത്യേക നിറങ്ങള്‍ ഉപയോഗിച്ച്‌ ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗോ. നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് പരാതിക്കാരി ഉന്നയിക്കുന്നത്. അതേസമയം, പരാതിക്കാരിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരുപാട് തവണ സൂക്ഷിച്ച്‌ നോക്കിയാലേ പരാതിക്കാരി ഉദ്ദേശിച്ചത് മനസിലാവുകയുള്ളു എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!