ദി വയർ ‘ എഡിറ്റർ സിദ്ധാർഥ് വരദരാജനെതിരെയും കേസ്: ‘

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ കൊല്ലപ്പെട്ട കര്‍ഷകനെക്കുറിച്ച് വാര്‍ത്ത പങ്കുവച്ചതിന്റെ പേരില്‍ ‘ദി വയര്‍’ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരേയും പോലിസ് കേസെടുത്തു. രാജ്യത്തെ ഐക്യത്തിനെതിരേ മുന്‍വിധിയോടെയുള്ള വാദങ്ങള്‍, പൊതുകുഴപ്പങ്ങള്‍ക്ക് കാരണമാവുന്ന പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് കേസെടുത്തത്. ഐപിസി 153 ബി, 505 (2) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

