പ്രധാനമന്ത്രിയുടെ പദവിയെ മാനിക്കും , കർഷകരുടെ ആത്മാഭിമാനം സംരക്ഷിക്കുകയും ചെയ്യും -നരേഷ് ടികായത്ത്

പ്രധാനമന്ത്രിയുടെ പദവിയെ ഞങ്ങള്‍ മാനിക്കുന്നു. സര്‍ക്കാറോ പാര്ലമെേന്റാ അവര്‍ക്ക് മുമ്ബില്‍ തല കുനിക്കണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ല. കര്‍ഷകരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും. ഇതിനിടയിലെ വഴി കണ്ടെത്തണം. ചര്‍ച്ച നടക്കണം.” -അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തികെയ്ത് ആരോപിച്ചു. ”ദേശീയ പതാകയാണ് എല്ലാത്തിനും മുകളില്‍. ദേശീയ പതാകയോട് അനാദരവ് കാണിക്കാന്‍ ആരെയും അനുവദിക്കില്ല. അത് സഹിക്കാന്‍ സാധിക്കില്ല.” -അദ്ദേഹം പറഞ്ഞു.
അതേസമയം, സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് ഒരു ഉടമ്ബടിയും ഉണ്ടാവില്ലെന്നും ചര്‍ച്ച നടക്കുമെന്നും ഭാരത് കിസാന്‍ യൂനിയന്‍ നേതാവായ രാകേഷ് തികെയ്ത് പറഞ്ഞു.
”സമ്മര്ദ്ദത്തിലായിക്കൊണ്ട് യാതൊരു ഉടമ്ബടിയും ഉണ്ടാവില്ല. ഇൗ വിഷയത്തില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തും. പ്രധാനമന്ത്രി ഞങ്ങളുടേതു കൂടിയാണ്. അദ്ദേഹം മുന്‍കൈയെടുക്കുന്നതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങള്‍ അതിനെ മാനിക്കും. ഞങ്ങള്‍ക്ക് ഞങ്ങളുടെ ആളുകള്‍ മോചിപ്പിക്കപ്പെടേണ്ടതുണ്ട്.” -രാകേഷ് തികെയ്ത് കൂട്ടിച്ചേര്‍ത്തു

•TWITTER LINK •
കര്‍ഷക റാലിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 40 കേസുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 80 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

