KSDLIVENEWS

Real news for everyone

ഇമാംശാഫി ഇസ് ലാമിക് അക്കാദമി;
പതിനഞ്ചാം വാർഷിക രണ്ടാം സനദ് ദാന സമ്മേളനം ഫെബ്രുവരി 2 മുതൽ

SHARE THIS ON

കുമ്പള.കുമ്പളയിലെ മത ഭൗതീക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ഇമാം ശാഫി ഇസ് ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക രണ്ടാം സനദ് ദാന സമ്മേളനം ഫെബ്രുവരി രണ്ട് മുതൽ 4 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച രാവില 9 ന് ഹാജി കെ. മുഹമ്മദ് അറബി പതാക ഉയർത്തും. കെ.എൻ. മാഹിൻ മുസ്‌ലിയാർ മഖാം സിയാറത്തിന് നേതൃത്വം നൽകും.
കെ.എസ് സയ്യിദ് ജഅ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ ഖത്മുൽ ഖുർആന് നേതൃത്വം നൽകും.എം.ടി. അബ്ദുല്ല മുസ് ലിയാർ ഉദ്ഘാടനം ചെയ്യും.
യഹ്‌യ തളങ്കര അധ്യക്ഷനാകും.
അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി,സത്താർ പന്തല്ലൂർ സംസാരിക്കും.
ഉച്ചയ്ക്ക് 2 ന് ഷീ കാംപസിലെ വിദ്യാർഥികൾക്കുള്ള സനദ് ദാനം.രാത്രി 7 ന്
മജ്‌ലിസുന്നൂറിന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും.ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തും. ഹസൻ സഖാഫിപൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച ഉച്ചക്ക് 2:30 ന്
ജനറേറ്റർ കം ഇലക്ട്രൽ റൂം ഉദ്ഘാടനം ഖാലിദ് യൂസുഫ് അൽ ജനാഹി നിർവഹിക്കും. തുടർന്ന് പ്രാസ്ഥാനിക സമ്മേളനം അബ്ദുസ്സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്യും. കെ.എസ്. സയ്യിദ് മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. ബി.കെ.അബ്ദുൽ ഖാദിർ ഖാസിമി അധ്യക്ഷനാകും.
താജുദ്ധീൻ ദാരിമി പടന്ന മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് 5 ന് മഹല്ല് സാരഥി സംഗമത്തിൽ മൊയ്മാർ അബ്ദുൾ ഖാദിർ ഹാജിയെ അനുസ്മരിക്കും.
എ.കെ.എം. അശ്‌റഫ് എം.എൽ. എഉദ്ഘാടനം ചെയ്യും.
അബ്ദുൽ മജീദ് ബാഖവി,മുഹമ്മദ് മദനി തങ്ങൾ,
സ്പിക് അബ്ദുല്ല കുഞ്ഞി, കെ.എൽ.അബ്ദുൽഖാദിർഅൽഖാസിമി സംസാരിക്കും. .
രാത്രി 7 ന് ജൽസ സീറത്തു ഇമാം ശാഫി മൗലിദ്, അസ്മാഉൽ ഹുസ്‌ന റാത്തീബ് എന്നിവ നടക്കും. മുട്ടം കുഞ്ഞിക്കോയ തങ്ങൾ, എം.പി. മുഹമ്മദ് സഅദി,സയ്യിദ് അത്താഉല്ലാഹ് തങ്ങൾ,അബ്ദുൽ വാഹിദ് മുസ് ലിയാർ അത്തിപ്പറ്റ, യു.കെ. മുഹമ്മദ് ഹനീഫ് നിസാമി സംസാരിക്കും.
രാത്രി 9 ന് മഹ്ഫിലെ ഇഷ്ഖ് അൻവർ അലി ഹുദവി നേതൃത്വം നൽകും.
നാലിന് രാവിലെ 9 ന്
‘ഇത്തിസാൽ’ കുടുംബ സംഗമം യു.എം അബ്ദുൽ റഹിമാൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും.
എൻ.പി.എം. സയ്യിദ് ശറഫുദ്ധീൻ തങ്ങൾ കുന്നുംകൈ,അബ്ദുൽ റഹ്മാൻ ഹൈതമി, ഡോ. ഫസലുറഹ്മാൻ,
ഡോ.സാലിംഫൈസികൊളത്തൂർ സംസാരിക്കും. വൈകിട്ട് 3 ന്
ഗൾഫ് സമ്മിറ്റ് കർണാടക എം.എൽ.എ യു.ടി ഖാദർ ഉദ്ഘാടനം ചെയ്യും.സ്പിക്ക് അബ്ദുൽ ഹമീദ്,സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ,
അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി സംസാരിക്കും.
വൈകിട്ട് നാലിന് വിവിധ കോഴ്‌സുകൾ പൂർത്തിയിക്കായിവരുടെ മാതാപിതാക്കൾക്കുള്ള പ്രത്യേക ആദരവ്. 5 മണിക്ക്
സമാപന സനദ് ദാന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
കെ.എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. ഡോ. ഹാജി ഇസ്സുദ്ദീൻ മുഹമ്മദ് കുമ്പള അധ്യക്ഷനാകും.
കെ. ആലിക്കുട്ടി മുസ് ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. പി.പി ഉമർ മുസ് ലിയാർ കൊയ്യോട്,അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ബി.കെ അബ്ദുൽ ഖാദർ അൽ ഖാസിമി എന്നിവർ പ്രഭാഷണം നടത്തും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിമുഖ്യ അതിഥിയാകും.
വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ബി.കെ. അബ്ദുൽ ഖാദർ അൽ- ഖാസിമി, ജന: സെക്രട്ടറികെ.എൽ അബ്ദുൽ ഖാദർ അൽ ഖാസിമി, അബൂബക്കർ സാലൂദ് നിസാമി,പി.വി.സുബൈർ നിസാമി,അലി ദാരിമി,അബ്ദു റഹ്മാൻ ഹൈതമി, അബ്ദുൽ സലാം വാഫി അശ്അരി, മൂസ ഹാജി കോഹിനൂർ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!