KSDLIVENEWS

Real news for everyone

ബജറ്റ് പാസായില്ല: യുഎസ് സർക്കാർ ഭാഗിക ഷട്ട്ഡൗണിലേക്ക്; 11 ആഴ്ചയ്ക്കിടെ രണ്ടാംതവണ

SHARE THIS ON

വാഷിങ്ടൺ: യുഎസ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക്. 2026-ലെ ബജറ്റിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകാതിരുന്നതിന് പിന്നാലെയാണിത്. 

ബജറ്റിന് അംഗീകാരം നൽകാനുള്ള സമയപരിധി ജനുവരി 30 അർധരാത്രി അവസാനിച്ചു. പിന്നാലെയാണ് ഭാഗിക ഷട്ട് ഡൗണിലേക്ക് യുഎസ് സർക്കാർ കടന്നത്. ഇതോടെ അവശ്യവിഭാഗത്തിൽ ഉൾപ്പെടാത്ത നിരവധി സർക്കാർ സേവനങ്ങളുടെ പ്രവർത്തനങ്ങൾ തത്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്.

അതേസമയം, ഷട്ട് ഡൗൺ അധികം നീണ്ടുപോകാനിടയില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. വിഷയത്തിൽ അടുത്തയാഴ്ച ആദ്യംതന്നെ ജനപ്രതിനിധിസഭ ഇടപെടുമെന്നാണ് വിവരം.

11 ആഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് യുഎസ് ഷട്ട് ഡൗണിലേക്ക് പോകുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന് തൊട്ടുമുൻപത്തെ ഷട്ട്ഡൗൺ 43 ദിവസത്തോളം നീണ്ടുനിന്നിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദീർഘമായ ഷട്ട്ഡൗൺ ആയിരുന്നു അന്നത്തേത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!