KSDLIVENEWS

Real news for everyone

മഹ്‍സൂസ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20,00,000 ദിര്‍ഹം സമ്മാനം

SHARE THIS ON

ദുബൈ: മഹ്‍സൂസിന്റെ 18-ാമത് പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20,00,000 ദിര്‍ഹം സമ്മാനം. ഒമാനില്‍ താമസിക്കുന്ന കൊച്ചി സ്വദേശി ആന്റണിക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്‍ച നടന്ന തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ചത്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഒരേ ഒരാളായിരുന്നു, ലാബ്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 39കാരനായ ആന്റണി. ഇതോടെ മഹ്‍സൂസിന്റെ ഈ വര്‍ഷത്തെ നാലാമത്തെ മില്യനയര്‍ കൂടിയായി മാറി അദ്ദേഹം.

‘അത്ഭുതമായിരുന്നു അത്. ഇമെയില്‍ കിട്ടിയപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല’ – ആന്റണി പറഞ്ഞു. ഇത്ര വലിയൊരു തുക  ജീവിതത്തില്‍ തനിക്ക് കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി സ്വദേശിയായ ആന്റണി 16 വര്‍ഷമായി ഒമാനില്‍ ജീവിക്കുകയാണ്. ആദ്യം മുതല്‍ സ്ഥിരമായി മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന്  പക്ഷേ ഇത്ര വലിയ ഒരു വിജയം ഇതാദ്യമായാണ്.

‘മഹ്‍സൂസിനെക്കുറിച്ച് ആദ്യം പത്രത്തില്‍ വായിച്ചപ്പോള്‍ തന്നെ എനിക്ക് താത്പര്യം തോന്നി. നേരത്തെ മൂന്ന് സംഖ്യകള്‍ യോജിച്ചുവന്നപ്പോള്‍ കുറച്ച് തവണ 35 ദിര്‍ഹത്തിന്റെ സമ്മാനവും കിട്ടി. എന്നാല്‍ ഇത്രയും വലിയ ഒരു വിജയം പിന്നാലെ വരുന്നുണ്ടെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’ – അദ്ദേഹം പറഞ്ഞു.

മഹാമാരി കാരണമായുണ്ടായ പ്രതിസന്ധികളെ നേരിട്ടുവെങ്കിലും, തനിക്ക് ലഭിച്ച സൗഭാഗ്യം ചുറ്റുമുള്ളവരിലേക്ക് കൂടി പങ്കുവെയ്‍ക്കാനാണ് ആന്റണിയുടെ തീരുമാനം.

‘ഞാനൊരു നല്ല മനുഷ്യനാണ്. ഈ പണം കൊണ്ട് എന്റെ കുടുംബത്തിനും സമൂഹത്തിനും നല്ല കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്’ – ആന്റണി പറഞ്ഞു. ‘കുറച്ച് ബാങ്ക് ലോണുകളുണ്ട്, അത് അടച്ചുതീര്‍ക്കണം. അതിന് ശേഷം നാട്ടിലുള്ളവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കണം – ആന്റണി തന്റെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!