KSDLIVENEWS

Real news for everyone

യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന

SHARE THIS ON

ദുബായ്: യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന. പെട്രോൾ ലിറ്ററിന് 80 ഫിൽസ് വീതം കൂട്ടി. രണ്ട് ദിർഹത്തോളമാണ് ഡീസലിന്റെ വിലവർധന. ഇതോടെ അവശ്യസാധനങ്ങളുടെ വിലയും യാത്രാചെലവും കൂടുമെന്ന ആശങ്കയിലാണ് പ്രവാസികൾ.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര എണ്ണവില കുത്തനെ കൂടിയതിനാലാണ് യുഎഇയിലും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. സൂപ്പർ, സ്‌പെഷ്യൽ, ഇ പ്ലസ് എന്നീ മൂന്ന് വിഭാഗത്തിലുമുള്ള പെട്രോളിന്റെ വില ലിറ്ററിന് 80 ഫിൽസ് വീതം കൂട്ടി. ഇതോടെ സൂപ്പർ പെട്രോളിന്റെ വില രണ്ട് ദിർഹം 59 ഫിൽസിൽനിന്നും 3 ദിർഹം 39 ഫിൽസിലെത്തി.

സ്‌പെഷ്യൽ പെട്രോൾ ലിറ്ററിന് 3.28 ദിർഹമാണ് പുതിയ നിരക്ക്. നേരത്തെ ഇത് 2.48 ദിർഹമായിരുന്നു. ഇ പ്ലസ് പെട്രോൾ വില 2.40 ദിർഹത്തിൽ നിന്നും മൂന്ന് ദിർഹം 20 ഫിൽസായി ഉയർന്നു.

ഡീസലിനാണ് ഏറ്റവും വലിയ വിലവർധന. ലിറ്ററിന് 1 ദിർഹം 97 ഫിൽസ് കൂട്ടിയതോടെ ഡീസൽ വില 4 ദിർഹം 69 ഫിൽസായി. ആദ്യമായാണ് രാജ്യത്ത് ഡീസൽ വില ഇത്രയേറെ വർധിക്കുന്നത്. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി നിലവിൽ വരും. ഡീസൽവില വൻതോതിൽ വർധിച്ചതോടെ, ചരക്ക് നീക്കത്തിന് ചെലവേറും. മാത്രമല്ല, ടാക്‌സി നിരക്കിലും വർധന ഉണ്ടായേക്കുമെന്നാണ് സൂചന.

അജ്മാൻ എമിറേറ്റിൽ ടാക്‌സിനിരക്ക് നേരിയതോതിൽ വർധിപ്പിച്ചു. കിലോമീറ്ററിന് 1.74 ദിർഹം ഉണ്ടായിരുന്നത് 1.89 ദിർഹമായാണ് വർധിപ്പിച്ചത്. കിലോമീറ്ററിന് 0.15 ഫിൽസ് വർധിപ്പിച്ചതായി അജ്മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!