KSDLIVENEWS

Real news for everyone

ആശ്വാസ കണക്കുകള്‍; 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; ഇന്നലെ ഒന്നരലക്ഷം പേര്‍ക്ക് കോവിഡ്; 3,128 മരണം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്്തത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.52 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,128 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

1,52,734 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,80,47,534 പേര്‍ക്കാണ്. മരണം 3,29,100

നിലവില്‍ രാജ്യത്ത് 20,26,092 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,56,92,342 പേകാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!