സംസ്ഥാനത്ത് ഇന്ന് വീണ്ടും രണ്ട് കോവിഡ് മരണം.
മരിച്ചത് ആലുവ സ്വദേശി എടയപ്പുറം മല്ലിശ്ശേരി എം പി അഷ്‌റഫ് (53) കാസർഗോഡ് സൗത്ത് തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്വദേശി കെ.പി അബ്ദുള്‍ റഹ്മാൻ (69) എന്നിവരുമാണ് മരിച്ചത്
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫ് ആണ് മരിച്ചത്. 53 വയസായിരുന്നു. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു.
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂര്‍ജ്ജിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് കാസര്‍കോട് കൂടി ഒരാള്‍ കൂടി മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്വദേശി കെ.പി അബ്ദുള്‍ റഹ്മാനാണ് (69) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് പനിയും ശാരീരിക അസ്വസ്ഥതയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച സന്ധ്യയോടെ മരണപ്പെടുകയായിരുന്നു. ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവായിരുന്നു. സ്രവം വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. കൈക്കോട്ടുകടവ് ഹൈസ്‌കൂളിന് സമീപത്ത് വര്‍ഷങ്ങളായി ബിസ്മില്ലാ കൊപ്ര മില്ല് നടത്തിവരികയായിരുന്നു. ഇവിടെ ജോലിയെടുക്കുന്ന നാലുപേര്‍ കൊവിഡ് പോസിറ്റീവായി ചികില്‍സയില്‍ കഴിയുന്നുണ്ട്.
തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടന്ന വിവാഹചടങ്ങില്‍ ഇയാളുടെ മകന്‍ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത 14 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 36 പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. ഭാര്യ: നഫീസ. മക്കള്‍: നൗഷാദ്, ഷുഹൈബ്, മൈമൂന. മരുമക്കള്‍: റസാക്ക്, നാസില, സൗദ. സഹോദരങ്ങള്‍: കെ.പി. അബ്ദുള്‍ സലാം, ഖദീജ.
കേരളത്തില്‍ കോവിഡ് മരണസംഖ്യ ഉയരുകയാണ്.