പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ഷിംറിയക്ക് സമ്മാനം നൽകി ചിത്താരി തായൽ ബ്രദേസ്
ചിത്താരി : പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പെങ്ങളുട്ടിക്ക് പെരുന്നാൾ ദിനത്തിൽ സ്നേഹ സമ്മാനവുമായി തായൽ ബ്രദേഴ്‌സ് . സൗത്ത് ചിത്താരിയിലെ വ്യവസായ പ്രമുഖനും , പൊതു പ്രവർത്തകനുമായ സി പി സുബൈറിൻറെയും , ശമീമയുടെയും മകളായ ഷിംറിയെ ആണ് പെരുന്നാൾ ദിനത്തിൽ തായൽ ബ്രദേഴ്‌സ് പ്രവർത്തകർ സ്നേഹസമ്മാനം നൽകി അനുമോദിച്ചത് . ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ കൊമേഴ്‌സ് വിഭാഗത്തിൽ മികച്ച വിജയമാണ് ഷാംറി നേടിയത് . രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് ഷാംറി പഠനം പൂർത്തിയാക്കിയത് . പള്ളിക്കര ഇസ്ലാമിക് സ്‌കൂളിൽ നിന്നും എസ് എസ് എൽ സിയിൽ ഉയർന്ന വിജയം നേടിയ ഷിംറിക്ക് മെറിറ്റ് അടിസ്ഥാനത്തിലാണ് രാവണേശ്വരം ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവേശനം കിട്ടിയത് .
തായൽ ബ്രദേഴ്‌സ് പ്രസിഡണ്ട് റിയാസ് അമലടുക്കം മൊമെന്റോ കൈമാറി . ഷിംറിയുടെ സഹോദരനും തായൽ ബ്രദേഴ്‌സ് അംഗവുമായ സിയാദ് സി പി , അക്ബർ തായൽ , ജംഷീദ് കുന്നുമ്മൽ , പ്രശാന്ത് കൊവ്വൽ , ബഷീർ കൊവ്വൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .