33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ആഗസ്റ്റില്‍ സജ്ജമാക്കും: വീണാ ജോര്‍ജ്

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ആഗസ്റ്റ് മാസത്തില്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കാന്‍ മന്ത്രി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിര്‍മിക്കാന്‍ സാധിക്കും. കൊവിഡ് വ്യാപന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു. ഓക്‌സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോക യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
രണ്ടാം തരംഗത്തില്‍ നിന്നും സംസ്ഥാനം പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.https://googleads.g.doubleclick.net/pagead/ads?client=ca-pub-1259980213010586&output=html&h=327&slotname=3071722330&adk=2528226058&adf=4016784931&pi=t.ma~as.3071722330&w=393&lmt=1627731771&rafmt=1&armr=1&psa=1&format=393×327&url=http%3A%2F%2Fwww.sirajlive.com%2F2021%2F07%2F31%2F491566.html&flash=0&fwr=1&rs=1&rh=50&rw=320&rpe=1&resp_fmts=3&sfro=1&wgl=1&adsid=ChAI8OmTiAYQ8JGU0cLBuYUlEj0AKjfodL2Ajwr2ld9mbtMiAFqFpKp6kp0rLgCArHIhz0YJRjDlcoEWCBNH6xLFUJx-oLvdexEjSdWLL7cn&dt=1627736485492&bpp=17&bdt=2287&idt=19&shv=r20210728&mjsv=m202107290101&ptt=9&saldr=aa&abxe=1&cookie=ID%3Dff0d61701c6f37fc-22304d25f3c60073%3AT%3D1617353900%3ART%3D1617353900%3AS%3DALNI_Ma7TEngSnGQ5vA_NYsJzzKIGncqGw&prev_fmts=0x0%2C393x327%2C393x90%2C393x701&prev_slotnames=sirajlive__mob_sticky_320x100_adx&nras=2&correlator=1554884103583&frm=20&pv=1&ga_vid=1026173248.1617353899&ga_sid=1627736485&ga_hid=1097890410&ga_fc=0&u_tz=330&u_his=1&u_java=0&u_h=873&u_w=393&u_ah=873&u_aw=393&u_cd=32&u_nplug=0&u_nmime=0&adx=0&ady=1635&biw=393&bih=701&scr_x=0&scr_y=0&eid=31060474%2C20211866&oid=3&psts=AGkb-H8ouzP6uOSVgjrYwzhFQYLIoFLZF7tX85bSqYVn0UmO4yEIQ2IDuMFY8UeTx9QU9m9xy77x7m8QawQ&pvsid=1067908996014220&pem=242&eae=0&fc=1920&brdim=0%2C0%2C0%2C0%2C393%2C0%2C393%2C753%2C404%2C719&vis=1&rsz=%7C%7CleEbr%7C&abl=CS&pfx=0&fu=1152&bc=21&jar=2021-07-30-09&ifi=3&uci=a!3&btvi=1&xpc=Q5coccIElQ&p=http%3A//www.sirajlive.com&dtd=26095
വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്‍കി പ്രതിരോധം തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണ്.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്ഥാനത്തിന്റെ പദ്ധതികള്‍, സി എസ് ആര്‍ ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവയുപയോഗിച്ചാണ് സംസ്ഥാനത്തെ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കിക്കൊണ്ടിരിക്കുന്നത്. കേസുകളുടെ വര്‍ധന മുന്നില്‍കണ്ട് മെഡിക്കല്‍ കോളജുകളിലേയും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേയും ചികിത്സാ സാധന സാമഗ്രികളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താനും വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

