യു.എ.ഇ. ജീവകാരുണ്യ യജ്ഞം 400 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകി

പടന്ന : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർധനരുടെ പട്ടിണി മാറ്റുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ. ഗവൺമെൻറിന്റെ ഒരുലക്ഷം കോടി (ബില്യൺ) ഭക്ഷ്യകിറ്റ് വിതരണത്തിന്റെ തൃക്കരിപ്പൂർ മണ്ഡലംതല ഉദ്ഘാടനം പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം നിർവഹിച്ചു.
കെ.സി. മുനീർ അധ്യക്ഷനായി. യു.എ.ഇ. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പ്രഖ്യാപിച്ച 12 ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതരായ 200 കുടുംബങ്ങൾക്കും പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ്, മഞ്ചേശ്വരം, നീലേശ്വരം എന്നിവിടങ്ങളിൽ 50 വീതം കുടുംബങ്ങൾക്കുമാണ് വിതരണം ചെയ്തത്.
കെ. ശാഹുൽ ഹമീദ്, കെ.സി. അഷ്‌റഫ്, പി. അബ്ദുള്ള, പി. മുഹമ്മദലി, ബി.സി. നാസർ, എം.കെ. ഇസ്മായിൽ, കെ.സി. ഇബ്രാഹിം, പി.എൻ. അർഷദ് എന്നിവർ സംബന്ധിച്ചു.

