KSDLIVENEWS

Real news for everyone

ലോകത്തിന്റെ നെറുകയിലൊരു വിവാഹാഭ്യർത്ഥന ; ദുബൈയിൽ ഇന്ത്യക്കാരൻ പ്രണയിനിക്ക് കാത്തുവെച്ച സർപ്രൈസ് ഇതാണ്

SHARE THIS ON

ദുബൈ: ‘നീയെനിക്ക് പുതിയ ലോകം തന്നു, ഞാനത് എക്കാലത്തേക്കുമായി സ്വന്തമാക്കട്ടെ’? പ്രണയത്തിനായി ഏതറ്റം വരെ പോകും? എന്ന ചോദ്യത്തിന് ലോകത്തിന്റെ നെറുകയില്‍ വരെയെന്ന് ഉത്തരം നല്‍കാനൊരുങ്ങുകയാണ് ദുബൈയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവാവ്. സുഹൃത്തും പ്രണയിനിയുമായ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ ഈ യുവാവ് തെരഞ്ഞെടുത്തത് ബുര്‍ജ് ഖലീഫ!

അഞ്ച് വര്‍ഷം മുമ്ബാണ് വിദേശിയായ 30കാരിയെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന 29കാരനായ ഇന്ത്യന്‍ യുവാവ്. ദുബൈയില്‍ കുറച്ചു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു യുവതി. ഇരുവരും പരിചയപ്പെട്ടു. എന്നാല്‍ യുവതിക്ക് വേഗം തന്നെ നാട്ടിലേക്ക് മടങ്ങണമായിരുന്നു. തിരികെ പോയ യുവതി പിന്നീട് നാലു മാസങ്ങള്‍ക്ക് ശേഷം വീണ്ടും ദുബൈയിലെത്തി. ദുബൈയിലെ മനോഹരമായ ബീച്ചുകളില്‍ സായാഹ്നം ആസ്വദിക്കാന്‍ ഇരുവരും ഒരുമിച്ച്‌ പോയി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരുമിച്ച്‌ സമയം ചെലവഴിച്ചു. ദുബൈയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടയായ യുവതി പതിയെ ഇന്ത്യക്കാരനുമായി പ്രണയത്തിലുമായി.

ഇതിന് ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടമുള്ളവരാണ് തങ്ങളെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ 20ഓളം രാജ്യങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചെന്നും യുവാവ് പറയുന്നു. ഇത്രയേറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും വിവാഹാഭ്യര്‍ത്ഥന നടത്താന്‍ ബുര്‍ജ് ഖലീഫ തന്നെ യുവാവ് തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ നിരവധി തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ നവംബര്‍ നാലിന് രാത്രി എട്ട് മണിയോടെ ബുര്‍ജില്‍ എല്‍ഇഡി ലൈറ്റുകള്‍ മിന്നിമറയും. ‘നീയെനിക്ക് പുതിയ ലോകം തന്നു, ഞാനത് എക്കാലത്തേക്കുമായി സ്വന്തമാക്കട്ടെ’? … യെസ് എന്ന് അവള്‍ മറുപടി പറയുന്നതിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ യുവാവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!