പിഡിപി ജില്ലാ കമ്മിറ്റി
യൂനുസ് തളങ്കര പ്രസിഡന്‍റ്, ഗോപി കുതിരക്കല്ല് സെക്രട്ടറി, കെ.പി മുഹമ്മദ് ഉപ്പള ട്രഷറര്‍

കാസര്‍കോട്: പിഡിപി പഞ്ചായത്ത് മുതല്‍ ജില്ല വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പ് സമാപിച്ചു. പുതിയ ജില്ലാ ഭാരവാഹികളെ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു. കമ്മിറ്റിയെ അബ്ദുല്‍ നാസര്‍ മഅ്ദനി പ്രഖ്യാപിച്ചു. പ്രതിനിധി സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, പിഡിപി വനിതാ വിഭാഗം പ്രസിഡന്‍റ് ശശികുമാരി, സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ്, ബഷീര്‍ കുഞ്ചത്തൂര്‍ എന്നീ നേതാക്കള്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മയിലക്കാട് ഷാ റിട്ടേര്‍ണിംഗ് ഓഫീസറായിരുന്നു. യൂനുസ് തളങ്കര പ്രസിഡന്‍റ്, ഗോപി കുതിരക്കല്ല് സെക്രട്ടറി, കെ.പി മുഹമ്മദ് ട്രഷറര്‍, ഫാറൂഖ് തങ്ങള്‍, ഷാഫി കളനാട്, അബ്ദുല്ല കുഞ്ഞി ബദിയടുക്ക എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരായും, ജാസി പൊസോട്ട്, ആബിദ് മഞ്ഞംപാറ, അഷ്റഫ് ബോവിക്കാനം എന്നിവര്‍ ജോയിന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

