KSDLIVENEWS

Real news for everyone

മണിപ്പൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു

SHARE THIS ON

ഇംഫാൽ: മണിപ്പൂരില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു. മോറെയിലാണ് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ചിങ്തം ആനന്ദ് വെടിയേറ്റു മരിച്ചത്. മ്യാൻമര്‍ അതിര്‍ത്തിയായ മോറെയില്‍ നിര്‍മാണത്തിലിരിക്കുന്ന ഹെലിപ്പാടിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. കുകി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രാഥമിക പരിശോധനയില്‍ ദൂരെ മറഞ്ഞിരുന്ന് ലോങ് റേഞ്ചിലാണ് വെടിയുതിര്‍ത്തതെന്നാണ് സൂചനയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ധാരാളം സിവിലിയൻ കെട്ടിടങ്ങള്‍ ഉള്ളതിനാല്‍ തിരിച്ചടിക്കാൻ കഴിഞ്ഞില്ലെന്നും ഇയാള്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിലെത്തിച്ച്‌ അര്‍ഹമായ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി ബീരേൻ സിങ് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!