KSDLIVENEWS

Real news for everyone

എം4 ചിപ്പില്‍ ആപ്പിള്‍ ഇന്റലിജന്‍സുമായി പുതിയ മാക്ക്ബുക്ക് പ്രോ ഇന്ത്യന്‍ വിപണിയില്‍, വിശദമായറിയാം

SHARE THIS ON

പുതിയ മാക്ക്ബുക്ക് പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ച് ആപ്പിള്‍. കമ്പനിയുടെ ഏറ്റവും പുതിയ എം4 ചിപ്പ്‌സെറ്റുമായാണ് ഈ വര്‍ഷത്തെ മാക്ക്ബുക്ക് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ഐപാഡ് പ്രോയിലാണ് എം4 ചിപ്പ് ആദ്യം അവതരിപ്പിച്ചത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളില്‍ അവതരിപ്പിച്ച 24 ഇഞ്ച് ഐമാക്കിലേക്കും മാക്ക് മിനിയിലേക്കും എത്തി.

എം4, എം4 പ്രോ, എം4 മാക്‌സ് ചിപ്പുകളിലാണ് പുതിയ മാക്ക്ബുക്ക് പ്രോ മോഡലുകള്‍ എത്തുക. 14 ഇഞ്ച് 16 ഇഞ്ച് മോഡലുകളാണ് ഇതിനുള്ളത്. ആപ്പിള്‍ ഇന്റലിജന്‍സും റേ ട്രേസിങ് പിന്തുണയും ഇതിനുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച തന്നെ യുഎസില്‍ മാക്ക്ബുക്ക് പ്രോ എം4 വിപണിയിലെത്തിയിരുന്നു.


മാക്ക്ബുക്ക് പ്രോ (2024) ഇന്ത്യയിലെ വില

എം4 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന 14 ഇഞ്ച് മാക്ക്ബുക്ക് പ്രോ (2024) ന്റെ ബേസ് മോഡലിന് 169999 രൂപയാണ് ഇന്ത്യയില്‍ വില. എം4 പ്രോ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന 14 ഇഞ്ച് മാക്ക് ബുക്കിനാകട്ടെ 199900 രൂപയാണ് വില.

എം4 പ്രോ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന 16 ഇഞ്ച് മോഡലിന് 249900 രൂപയാണ് വില. എം4 മാക്‌സ് വേരിയന്റിന് 349900 രൂപയാണ് വില.

സ്‌പേസ് ബ്ലാക്ക്, സില്‍വര്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ മാക്ക്ബുക്ക് പ്രോ വിപണിയിലെത്തുക. നവംബര്‍ എട്ട് മുതല്‍ വില്‍പന ആരംഭിക്കും.

സവിശേഷതകള്‍

കമ്പനിയുടെ ഏറ്റവും പുതിയ എം4, എം4 പ്രോ, എം4 മാക്‌സ് ചിപ്പുകളാണ് പുതുതായി പുറത്തിറക്കിയ മാക്ക്ബുക്ക് പ്രോ (2024) നല്‍കുന്നത്. ഈ 3എന്‍എം പ്രോസസറുകളില്‍ 14 സിപിയു കോറുകള്‍, 32 ജിപിയു കോറുകള്‍, 16 വരെ ന്യൂറല്‍ എഞ്ചിന്‍ കോറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 48 ജിബി വരെ റാമും 1 ടിബി വരെ എസ്എസ്ഡി സ്റ്റോറേജും ആപ്പിള്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ 128ഏആ വരെ റാമും 8ഠആ വരെ സ്റ്റോറേജും ഉപയോഗിച്ച് കോണ്‍ഫിഗര്‍ ചെയ്യാവുന്നതാണ്.

ലാപ്‌ടോപ്പിന്റെ 14.2 ഇഞ്ച് (3024 x 1964 പിക്‌സല്‍), 16.2 ഇഞ്ച് (3456 x 2234) ലിക്വിഡ് റെറ്റിന എച്ച്ഡിആര്‍ ഡിസ്‌പ്ലേകളില്‍ 1600 നിറ്റ്‌സ് (എച്ച്ഡിആര്‍) ഉയര്‍ന്ന ബ്രൈറ്റ്‌നെസും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ലഭിക്കും. മാക്ബുക്ക് പ്രോ (2024) ഒരു ഓപ്ഷണല്‍ നാനോ ടെക്‌സ്ചര്‍ ഡിസ്‌പ്ലേ ഫിനിഷിലും ലഭ്യമാണ്. ടച്ച് ഐഡി പിന്തുണയുള്ള ബാക്ക്ലിറ്റ് കീബോര്‍ഡും ഫോഴ്സ് ടച്ച് ട്രാക്ക്പാഡും ഇതിലുണ്ട്.

വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.3 എന്നീ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. മൂന്ന് തണ്ടര്‍ബോള്‍ട്ട് 5 പോര്‍ട്ടുകളും യുഎസ്ബി 4 പോര്‍ട്ടുകളുമുണ്ട്. ഒപ്പം ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ഒരു മാഗ്‌സേഫ് 3 പോര്‍ട്ട്, എസ്ടിഎക്‌സ്‌സി കാര്‍ഡ് സ്ലോട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും മാക്ക്ബുക്ക് പ്രോയിലുണ്ട്. 12 എംപി ക്യാമറയാണിതില്‍.

14 ഇഞ്ച് മാക്ക്ബുക്ക് പ്രോ (എം4) ല്‍ 70Wh ലിഥിയം പോളിമര്‍ ബാറ്ററിയും എം4 പ്രോ, എം4 മാക്‌സ് എന്നിവയില്‍ 72.4 Wh ബാറ്ററിയുമാണുള്ളത്. 16 ഇഞ്ച് മോഡലിന് 100 Wh ബാറ്ററിയാണ്. 140 വാട്ട് വരെ വയേര്‍ഡ് ചാര്‍ജിങ് ഇത് പിന്തുണയ്ക്കും. ഒറ്റ ചാര്‍ജില്‍ 24 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!