ഇരുട്ടില്‍ തിളങ്ങുന്ന ബാക്ക് പാനല്‍; നത്തിങ് ഫോണ്‍ 2എ കമ്മ്യൂണിറ്റി എഡിഷന്‍ പുറത്തിറക്കി

നത്തിങ് ഫോണ്‍ 2എ പ്ലസ് കമ്മ്യൂണിറ്റി എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യം വിപണിയില്‍ എത്തിയ നത്തിങ് ഫോണ്‍ 2എ പ്ലസിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പാണിത്. മാര്‍ച്ചില്‍ ആരംഭിച്ച കമ്മ്യൂണിറ്റി എഡിഷന്‍ പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഹാര്‍ഡ്വെയര്‍ ഡിസൈന്‍, വാള്‍പേപ്പര്‍ ഡിസൈന്‍, പാക്കേജിംഗ് ഡിസൈന്‍, മാര്‍ക്കറ്റിംഗ് കാമ്പെയ്ന്‍ എന്നിവയുള്‍പ്പെടെയുള്ള ഘട്ടങ്ങളില്‍ ഉടനീളം നത്തിങ് കമ്മ്യൂണിറ്റി അംഗങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പച്ചനിറത്തില്‍ ഇരുട്ടില്‍ തിളങ്ങുന്ന ബാക്ക് പാനല്‍ ഡിസൈന്‍ ആണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. ഇതിനായി ഫോസ്ഫറസ് മെറ്റീരിയല്‍ കോട്ടിങോടുകൂടിയ ബാക്ക് പാനലാണ് ഫോണിന് നല്‍കിയിരിക്കുന്നത്.
നത്തിങ് ഫോണ്‍ 2എ പ്ലസ് കമ്മ്യൂണിറ്റി എഡിഷന്റെ 12 ജിബി + 256 ജിബി പതിപ്പിന് 29999 രൂപയാണ് വില. 1000 യൂണിറ്റുകള്‍ മാത്രമേ വില്‍പനയ്‌ക്കെത്തൂ. ഇന്ത്യയെ കൂടാതെ യുകെ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.
ഫോണ്‍ 2എ യുടെ സാധാരണ പതിപ്പിന്റെ 8 ജിബി റാം + 256 ജിബി പതിപ്പിന് 27999 രൂപയും വില.12 ജിബി + 256 ജിബി പതിപ്പിന് 29999 രൂപയുമാണ് വില. നത്തിങ് ഫോണ്‍ 2 എ പ്ലസിന്റെ കമ്മ്യൂണിറ്റി എഡിഷന്‍ ജപ്പാനിലും അവതരിപ്പിച്ചിട്ടുണ്ട്.