KSDLIVENEWS

Real news for everyone

കുഞ്ഞിന്റെ ചിത്രം ആദ്യമായി പങ്കുവെച്ച്‌ നടി ശാലു കുര്യന്‍

SHARE THIS ON

പൊന്നോമനയുടെ ചിത്രം ആദ്യമായി പങ്കുവെച്ച് നടി ശാലു കുര്യൻ. രണ്ടു മാസങ്ങൾക്ക് മുൻപാണ് ശാലുവിനും ഭർത്താവ് മെൽവിൻ ഫിലിപ്പിനും മകൻ പിറന്നത്.

കുഞ്ഞ് ജനിച്ച വിവരം ശാലു ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. അലിസ്റ്റർ മെൽവിൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഇപ്പോൾ ക്രിസ്തുമസ് ആഘോഷത്തിനിടെ നടി പങ്കുവെയ്ച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘അല്ലുവിന്റെ ആദ്യ ക്രിസ്തുമസ്’ എന്ന കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെയ്ച്ചത്.

സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങി മിനി സ്ക്രീനിലൂടെ പ്രേക്ഷകർ പ്രിയങ്കരിയായ നടിയാണ് ശാലു കുര്യൻ. ഒരു പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. 2017 ലായിരുന്നു ശാലുവിന്റെയും മെൽവിന്റെയും വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!