KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗബാധിതര്‍ 107 ആയി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശൂർ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇതിൽ 10 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും 27 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഏഴ് പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. കൊല്ലം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.


എറണാകുളത്ത് നാല് പേർ യുഎഇയിൽ നിന്നും മൂന്ന് പേർ യുകെയിൽ നിന്നും രണ്ട് പേർ ഖത്തറിൽ നിന്നും ഒരാൾ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയൽ, മാൾട്ട എന്നിവിടങ്ങളിൽ നിന്നും വന്നതാണ്. കൊല്ലത്ത് അഞ്ച് പേർ യുഎഇയിൽ നിന്നും ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ആറ് പേർ യുഎഇയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്.

തൃശൂരിൽ മൂന്ന് പേർ യുഎഇയിൽ നിന്നും ഒരാൾ യുകെയിൽ നിന്നും വന്നതാണ്. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളിൽ നിന്നും മലപ്പുറത്ത് യുകെ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നും കണ്ണൂരിൽ സ്വീഡൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നും ആലപ്പുഴയിൽ ഇറ്റലിയിൽ നിന്നും ഇടുക്കിയിൽ സ്വീഡനിൽ നിന്നും വന്നവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.


ഇതോടെ സംസ്ഥാനത്ത് ആകെ 107 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരിൽ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 41 പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 52 പേരും എത്തിയിട്ടുണ്ട്. 14 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയിൽ നിന്നുമെത്തിയത്. 23 പേർക്കും ഒമിക്രോൺ ബാധിച്ചു.

എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂർ ഒൻപത്, പത്തനംതിട്ട, ആലപ്പുഴ അഞ്ച് വീതം, കണ്ണൂർ നാല്, കോട്ടയം, മലപ്പുറം മൂന്ന് വീതം, പാലക്കാട് രണ്ട്, കോഴിക്കോട്, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഒകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!