KSDLIVENEWS

Real news for everyone

തൊഴിൽ പ്രശ്നമല്ല; യുഎഇയിലെ താമസക്കാർക്ക് സൗദി ഇ–വീസയിൽ ഉംറ നിർവഹിക്കാം; സൗദി ടൂറിസം മന്ത്രാലയം

SHARE THIS ON

ദുബായ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ എല്ലാ പ്രവാസികൾക്കും അവരുടെ തൊഴിൽ പരിഗണിക്കാതെ തന്നെ സൗദി ഇലക്ട്രോണിക് ടൂറിസ്റ്റ് വീസയ്‌ക്കോ ഇ–വീസയ്‌ക്കോ അപേക്ഷിക്കാമെന്ന് സൗദി അറേബ്യയുടെ ടൂറിസം മന്ത്രാലയം അറിയിച്ചു. കൂടാതെ, അടുത്ത ബന്ധുക്കൾക്കും സ്പോൺസർമാരോടൊപ്പം സന്ദർശിക്കുന്ന ജിസിസിയിലെ വീട്ടുജോലിക്കാർക്കും ഇ–വീസ ലഭിക്കും. എങ്കിലും  പ്രവാസികളുടെ ആശ്രിതർക്ക് ഒരു ജിസിസി രാജ്യത്ത് നിന്നുള്ള സാധുവായ റസിഡൻസി വീസ ഉണ്ടായിരിക്കണമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റെ  വെബ്‌സൈറ്റിൽ പറയുന്നത്. യുഎഇ റസിഡൻസ് വീസയുള്ള ആളാണെങ്കിൽ നിങ്ങൾക്ക് ഇ–വീസ ഉപയോഗിച്ച് ഹജ് സീസണിൽ ഒഴികെ ഏത് സമയത്തും  കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സൗദിയിൽ സന്ദർശനം നടത്താനും രാജ്യം ചുറ്റിക്കാണാനും   ഉംറ നിർവഹിക്കാനും കഴിയും. യുഎഇയിൽ നിന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഉറം നിർവഹിക്കാൻ  പോകാറുണ്ട്. ചില സംഘടനകളും കൂട്ടായ്മകളും റോഡ് മാർഗം ബസിലൂടെയും ചിലർ വിമാനത്തിലുമാണ് പോകാറ്. 

സൗദി ഇ–വീസ ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകൾ
സൗദി ഇ–വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് അത് ലഭിക്കാൻ യോഗ്യരാണെന്ന് ഉറപ്പാക്കാൻ ജിസിസിയിൽ താമസിക്കുന്നവർ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. റസിഡൻസി രേഖയ്ക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും സാധുത ഉണ്ടായിരിക്കണമെന്നതാണ് അതിൽ ആദ്യത്തേത്. അതോടൊപ്പം പാസ്‌പ്പോർട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുത ഉണ്ടായിരിക്കണം. മാതാപിതാക്കളില്ലാതെ യാത്ര ചെയ്യുകയാണെങ്കിൽ അപേക്ഷകരുടെ ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്.

∙ അപേക്ഷിക്കാന്‍ ആവശ്യമുള്ള രേഖകൾ

  • ഓൺലൈൻ ഇ–വീസ അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം:  വെളുത്ത പശ്ചാത്തലമുള്ള പാസ്പോർട്ട് സൈസ് ഫൊട്ടോ.  
  • പാസ്പോർട്ട്  കോപ്പി. 
  • യുഎഇ റസിഡൻസ് വീസാ പേജിന്‍റെ കോപ്പി.
  • കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിങ്ങൾ സഞ്ചരിച്ച എല്ലാ രാജ്യങ്ങളുടെയും വിവരങ്ങൾ.
  • ജിസിസി നിവാസികൾക്ക്  സൗദി ഇ-വീസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനും ചില മാനദണ്ഡങ്ങളുണ്ട്.  ഇവർ എംഒഎഫ്എ( MOFA) യുടെ ഓൺലൈൻ വീസാ പ്ലാറ്റ്‌ഫോം – visa.mofa.gov.sa വഴി ഓൺലൈനായി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം.  

∙ഘട്ടം ഘട്ടമായി ചെയ്യേണ്ടത്

  • അക്കൗണ്ട് തുടങ്ങാം –https://visa.mofa.gov.sa/Account/Loginindividuals എന്ന ലിങ്കിലൂടെ ഒരു ഓൺലൈൻ അക്കൗണ്ട് സൃഷ്ടിക്കുക.
  • സൗദി അറേബ്യയിലേക്ക് വ്യക്തിഗത സന്ദർശകരുടെ ലോഗിൻ(‘Register’ under the ‘Login Of Individual Visitors To Saudi Arabia’ ) വിഭാഗത്തിന് കീഴിലുള്ള റജിസ്റ്റർ’ ക്ലിക്ക് ചെയ്യുക. 
  • തുടർന്ന് നിങ്ങളുടെ ഇമെയിൽ വിലാസം ടൈപ്പ് ചെയ്‌ത് ഒരു പാസ്‌വേഡ് സൃഷ്‌ടിച്ച് അത് സ്ഥിരീകരിക്കുക. അതിനുശേഷം, ‘ക്യാപ്‌ച കോഡ്’ (Captcha code) ടൈപ്പ് ചെയ്‌ത് ‘റജിസ്റ്റർ’ ബട്ടണിൽ ക്ലിക്കുചെയ്യുക. 
  • തുടർന്ന് ഇമെയിൽ ഇൻബോക്സിൽ നിങ്ങളുടെ അക്കൗണ്ട് സജീവമാക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 
  • പുതിയ അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്ത് ക്യാപ്‌ച കോഡ് നൽകുക. ‘ലോഗിൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.  

∙ പുതിയ വീസയ്ക്ക് അപേക്ഷിക്കുക
ഒരു പുതിയ വീസ അപേക്ഷ സൃഷ്ടിക്കുക .ലോഗിൻ ചെയ്‌ത ശേഷം നിങ്ങളുടെ സ്‌ക്രീനിന്‍റെ വലതുവശത്തുള്ള ‘ഒരു പുതിയ ആപ്ലിക്കേഷൻ ചേർക്കുക'( ‘Add a new application’ ) എന്ന് ലേബൽ ചെയ്തിരിക്കുന്ന വൈറ്റ് ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്  നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ച് അംഗീകരിക്കുക( ‘Agree’)

ആരോഗ്യ ഇൻഷുറൻസ് കവറേജ് തിരഞ്ഞെടുക്കുക.  

∙ പേയ്‌മെന്റ് നടത്തുക
ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുത്ത ശേഷം ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി ഇ-വീസയ്ക്ക് പണം നൽകുക. 

∙ സൗദി ഇ-വീസ ലഭിക്കുന്നു
അപേക്ഷ പൂർത്തിയാക്കിക്കഴിഞ്ഞാൽ,  https://visa.mofa.gov.sa/Home/Index എന്ന  ലിങ്കിൽ നിങ്ങളുടെ ഇ-വീസ അപേക്ഷാ പ്രക്രിയ ട്രാക്ക് ചെയ്യാം. ലിങ്കിൽ പ്രവേശിച്ച ശേഷം ‘വീസ അപേക്ഷ’ ആയി അന്വേഷണ തരം തിരഞ്ഞെടുക്കുക. അപേക്ഷയും പാസ്പ്പോർട്ട് നമ്പറും നൽകി ‘തിരയൽ’ ബട്ടൺ ക്ലിക്കുചെയ്യുക.  നിങ്ങളുടെ വീസ അംഗീകരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇമെയിൽ വഴി ഇ-വീസ ലഭിക്കും. യാത്രാവേളയിൽ വീസയുടെ ഹാർഡ് കോപ്പി, ഡിജിറ്റൽ പതിപ്പിനൊപ്പം സൂക്ഷിക്കണമെന്ന് ‘വിസിറ്റ് സൗദി’ വെബ്സൈറ്റ് സന്ദർശകരോട് നിർദ്ദേശിക്കുന്നു.  

∙ ഇ-വീസയുള്ളവർക്ക് സൗദിയിൽ എത്രകാലം തങ്ങാം? 
താമസിക്കുന്ന കാലയളവ് നിങ്ങൾ അപേക്ഷിക്കുന്ന വീസയുടെ തരത്തെ ആശ്രയിച്ചിരിക്കുന്നതായി സൗദി അറേബ്യയുടെ ഔദ്യോഗിക ടൂറിസം വെബ്‌സൈറ്റ് – visitsaudi.com പറയുന്നു. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ ഇഷ്യൂ ചെയ്ത തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്. ഇതുപയോഗിച്ച് 90 ദിവസം സൗദി അറേബ്യയിൽ താമസിക്കാം. 

സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണ്. കൂടാതെ  30 ദിവസത്തേക്ക് സൗദിയിൽ താമസിക്കാം.  എങ്കിലും വീസ അനുവദിക്കുന്നതിന് അപേക്ഷ ഉറപ്പുനൽകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഓരോ അപേക്ഷയും അവലോകനം ചെയ്തതിന് ശേഷം എംഒഎപ് എ വീസ അനുവദിക്കും. ആവശ്യകതകൾ പാലിക്കാത്തതിനാൽ ഇ-വീസ അപേക്ഷ നിരസിച്ചാൽ അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യാനാകില്ല.  

∙ ഇ– വീസ ഫീസ്
 ജിസിസി നിവാസികൾക്കുള്ള ഇ-വീസയ്ക്ക് ആരോഗ്യ ഇൻഷുറൻസ് ഫീസിനോടൊപ്പം 300 സൗദി റിയാൽ ( 294 ദിർഹം) ആണ്.  നിങ്ങൾ തിരഞ്ഞെടുക്കുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയെ ആശ്രയിച്ച് മൊത്തം ചെലവ് വ്യത്യാസപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!