KSDLIVENEWS

Real news for everyone

വിമാനം ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയ സംഭവം; പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിയതായി എയര്‍ ഇന്ത്യ

SHARE THIS ON

ദുബായ് :എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയ സംഭവത്തെ തുടര്‍ന്ന് പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി അധികൃതര്‍. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം ഡിസംബര്‍ 20നാണ് ദുബായില്‍ ഇടിച്ചിറക്കിയത്.

സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റില്ല.എന്നാല്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം അന്വേഷണം നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയാകും വരെ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ഇടിച്ചിറക്കിയ എ320 വിമാനം ഒരാഴ്ചയോളം ദുബായില്‍ പരിശോധിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ അധികൃതര്‍ അനുവദിച്ചത്.താരതമ്യേന പുതിയ വിമാനമായിരുന്നത് കൊണ്ടാണ് ഇടിച്ചിറക്കിയിട്ടും വിമാനത്തിന് തകരാറുകള്‍ സംഭവിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ട്.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!