KSDLIVENEWS

Real news for everyone

കരയണോ അ‌തോ ചിരിക്കണോ! സാംസങ്ങിന്റെ 2023, 2024 സ്മാര്‍ട്ട്ഫോണ്‍ ചാമ്പ്യന്മാരുടെ വിലവ്യത്യാസം 5000 രൂപ മാത്രം

SHARE THIS ON

സാംസങ്ങിന്റെ ഗാലക്സി എസ്24 അ‌ള്‍ട്ര ഒടുവില്‍ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. ജനുവരി-31 മുതല്‍ ഈ ഫോണിന്റെ വില്‍പ്പന ആരംഭിക്കുകയാണ്.

സാംസങ് ഗാലക്സി ഫോണുകളുടെ കൂട്ടത്തിലെ ചാമ്ബ്യന്മാരാണ് ഗാലക്സി എസ് സീരീസിലെ അ‌ള്‍ട്ര മോഡലുകള്‍. കഴിഞ്ഞ വർഷത്തെ ചാമ്ബ്യൻ എസ്23 ആണെങ്കില്‍ പുതിയ വർഷത്തെ ചാമ്ബ്യൻ എസ്24 ആണ്.

ഏറ്റവും മികച്ച ഫീച്ചറുകള്‍ ലഭ്യമാകുന്ന സാംസങ് ഫോണുകള്‍ ഗാലക്സി എസ് സീരീസിലെ അ‌ള്‍ട്ര മോഡലുകളാണ്. ഇക്കൊല്ലവും എഐ അ‌ടക്കം ഒട്ടേറെ പുതിയ ഫീച്ചറുകളോടെ മുൻ വർഷത്തെക്കാള്‍ മികച്ച രീതിയിലാണ് എസ്24 അ‌ള്‍ട്ര എത്തിയിരിക്കുന്നത്. ഇത് വില്‍പ്പനയ്ക്ക് എത്താൻ പോകുന്ന സാഹചര്യത്തില്‍ എസ്23 വിലയും ചർച്ചയായിരിക്കുന്നു.

ഗാലക്സി എസ്23 അ‌ള്‍ട്രയുടെ പ്രാരംഭ വേരിയന്റ് ഇന്ത്യയില്‍ 1,24,999 രൂപയ്ക്ക് ആണ് അ‌വതരിപ്പിച്ചത്. പുതിയ എസ്24 അ‌ള്‍ട്രയുടെ പ്രാരംഭ വേരിയന്റ് ഇന്ത്യയില്‍

1,29,999 രൂപ വിലയില്‍ എത്തുന്നു. ഗാലക്സി എഐ അ‌ടക്കം ഒട്ടേറെ പുതിയ ഫീച്ചറുകളുമായി എത്തുമ്ബോള്‍ തന്നെ പുതിയ എസ്24 അ‌ള്‍ട്രയ്ക്ക് പഴയ മോഡലിനെ അ‌പേക്ഷിച്ച്‌ 5000 രൂപ മാത്രമാണ് കൂടുതല്‍ നല്‍കേണ്ടത്.

പുതിയ എസ്24 അ‌ള്‍ട്ര വാങ്ങുന്നവരില്‍ ചിലർ കഴിഞ്ഞ വർഷത്തേക്കാള്‍ എസ്24 അ‌ള്‍ട്രയ്ക്ക് വില കൂടി എന്ന് പരിഭവിച്ചേക്കാം. എന്നാല്‍ കഴിഞ്ഞ വർഷത്തേ എസ്23 അ‌ള്‍ട്രയെക്കാള്‍ മികച്ച ഫീച്ചറുകളുമായി എത്തുന്ന എസ്24 അ‌ള്‍ട്രയ്ക്ക് വെറും 5000 രൂപ മാത്രം അ‌ധികം നല്‍കിയാല്‍ മതിയല്ലോ എന്ന് സന്തോഷിക്കുകയാണ് വേണ്ടത്.

പുതിയ മോഡല്‍ എത്തുമ്ബോള്‍ പഴയ മോഡലുകളുടെ വില കുറയാറുണ്ട്. അ‌ത്തരത്തില്‍ എസ്23 അ‌ള്‍ട്രയ്ക്കും വില കുറയുന്നതിനാല്‍ എസ്24 അ‌ള്‍ട്രയും എസ്23 അ‌ള്‍ട്രയും തമ്മിലുള്ള ഇപ്പോഴ

ഇപ്പോഴത്തെ വില വ്യത്യാസം 5000 രൂപയില്‍ കൂടും എന്നത് വേറെ കാര്യം. ഈ രണ്ട് മോഡലുകളുടെയും പ്രാരംഭ വേരിയന്റുകള്‍ 256 ജിബി സ്റ്റോറേജിലാണ് എത്തുന്നത്.

എസ്23 അ‌ള്‍ട്രയില്‍ നിന്ന് പുതിയ എസ്24 അ‌ള്‍ട്രയിലേക്ക് എത്തുമ്ബോള്‍ ഇക്കാലത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ള ടെക്നോളജി മുന്നേറ്റങ്ങളും പുതിയ ഫോണിലേക്ക് എത്തിയിട്ടുണ്ട്. എസ്23 അ‌ള്‍ട്രയില്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെൻ 2 പ്രോസസറാണ് ഉള്ളത്. എന്നാല്‍ എസ്24 അ‌ള്‍ട്രയില്‍ ക്വാല്‍കോമിന്റെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെൻ 3 ചിപ്‌സെറ്റ് ഇടംപിടിച്ചിരിക്കുന്നു. ഇത് മുൻ പ്രോസസറിനെക്കാള്‍ വേഗതയുള്ളതാണ്.

കഴിഞ്ഞ വർഷത്തെ എസ്23 അ‌ള്‍ട്രയില്‍ നിന്ന് പുതിയ എസ്24 അ‌ള്‍ട്രയിലേക്ക് എത്തുമ്ബോഴുള്ള പ്രധാന മുന്നേറ്റം ഗാലക്സി എഐ ആണ്. എസ്24 അ‌ള്‍ട്രയില്‍ ഒട്ടേറെ പുതിയ എഐ ഫീച്ചറുകള്‍ സാംസങ് കൊണ്ടുവന്നിരിക്കുന്നു. കോളുകള്‍ക്കിടയില്‍ പോലും ലൈവ് ട്രാൻസിലേഷൻ സാധ്യമാക്കാൻ എസ്24

ഒരു പഴ്സണല്‍ സഹായി എന്ന നിലയിലേക്ക് വളരാൻ സ്മാർട്ട്ഫോണുകളെ ശക്തരാക്കുന്ന എഐ ഫീച്ചറുകള്‍ എസ്24 അ‌ള്‍ട്രയെ ശക്തമാക്കുന്നു. ഫോട്ടോ എടുക്കുന്നതിലും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിലും ഉള്‍പ്പെടെ വലിയ പങ്ക് ഗാലക്സി എസ്24 ലെ എഐ ഫീച്ചറുകള്‍ക്ക് വഹിക്കുന്നു. മറ്റൊരു ശ്രദ്ധേയ നേട്ടം ഒഎസിന്റെ കാര്യത്തിലാണ്.

എസ്23 അ‌ള്‍ട്ര എത്തിയത് ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസില്‍ ആയിരുന്നു. നാല് വർഷത്തെ ആൻഡ്രോയിഡ് ഒഎസും സുരക്ഷാ അപ്‌ഡേറ്റുകളുമാണ് എസ്23 അ‌ള്‍ട്രയ്ക്ക് ലഭിക്കുക. എന്നാല്‍ പുതിയ എസ്24 അ‌ള്‍ട്ര പുതിയ ആൻഡ്രോയിഡ് 14ല്‍ എത്തുന്നു. 7 ഒഎസ് അ‌പ്ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും എസ്24 അ‌ള്‍ട്രയ്ക്ക് ലഭിക്കും. ഇത് വലിയൊരു നേട്ടമാണ്.

ക്യാമറകളുടെ കാര്യത്തില്‍ എസ്23 അ‌ള്‍ട്രയും എസ്24 അ‌ള്‍ട്രയും ഏതാണ്ട്

ഒരു പഴ്സണല്‍ സഹായി എന്ന നിലയിലേക്ക് വളരാൻ സ്മാർട്ട്ഫോണുകളെ ശക്തരാക്കുന്ന എഐ ഫീച്ചറുകള്‍ എസ്24 അ‌ള്‍ട്രയെ ശക്തമാക്കുന്നു. ഫോട്ടോ എടുക്കുന്നതിലും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിലും ഉള്‍പ്പെടെ വലിയ പങ്ക് ഗാലക്സി എസ്24 ലെ എഐ ഫീച്ചറുകള്‍ക്ക് വഹിക്കുന്നു. മറ്റൊരു ശ്രദ്ധേയ നേട്ടം ഒഎസിന്റെ കാര്യത്തിലാണ്.

എസ്23 അ‌ള്‍ട്ര എത്തിയത് ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസില്‍ ആയിരുന്നു. നാല് വർഷത്തെ ആൻഡ്രോയിഡ് ഒഎസും സുരക്ഷാ അപ്‌ഡേറ്റുകളുമാണ് എസ്23 അ‌ള്‍ട്രയ്ക്ക് ലഭിക്കുക. എന്നാല്‍ പുതിയ എസ്24 അ‌ള്‍ട്ര പുതിയ ആൻഡ്രോയിഡ് 14ല്‍ എത്തുന്നു. 7 ഒഎസ് അ‌പ്ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും എസ്24 അ‌ള്‍ട്രയ്ക്ക് ലഭിക്കും. ഇത് വലിയൊരു നേട്ടമാണ്.

ക്യാമറകളുടെ കാര്യത്തില്‍ എസ്23 അ‌ള്‍ട്രയും എസ്24 അ‌ള്‍ട്രയും ഏതാണ്ട് സമാനമാണ്. ഒരേ അള്‍ട്രാവൈഡ്, വൈഡ്, 3x ടെലിഫോട്ടോ സെൻസറുകളുള്ള നാല് ക്യാമറകളാണ് ഇരുഫോണുകളിലുമുള്ളത്. എങ്കിലും ചെറിയ വ്യത്യാസങ്ങളുമുണ്ട്. S23 അള്‍ട്രയുടെ ടെലിഫോട്ടോ ക്യാമറയ്ക്ക് 10x ഒപ്റ്റിക്കല്‍ സൂമുള്ള 10 മെഗാപിക്സലുകളുണ്ട്. അതേസമയം S24 അള്‍ട്രയ്ക്ക് 5x ഒപ്റ്റിക്കല്‍ സൂമുള്ള 50 മെഗാപിക്സല്‍ കൗണ്ടർപാർട്ട് ഉണ്ട്.

ക്യാമറ സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള സ്ഥിരത നിലനിർത്തിക്കൊണ്ട്, സൂം-ഇൻ ഫോട്ടോകളുടെ വ്യക്തത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചില നീക്കങ്ങള്‍ സാംസങ്ങിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു എന്നർഥം. പുതിയ പതിപ്പിന് അല്‍പ്പം മെലിഞ്ഞ പ്രൊഫൈലും ബെസലുകളുമുണ്ട്. നോച്ച്‌ ഇല്ല, മുൻവശത്ത് വളരെ ചെറിയ പഞ്ച്-ഹോള്‍ ക്യാമറ മാത്രം. ഫ്ലാറ്റ് ഡിസ്പ്ലേ പാനലാണുള്ളത്.

ഗാലക്സി എസ് സീരീസുകളിലെ ഈ രണ്ട് അ‌ള്‍ട്ര ഫോണുകളും ഒരേ 6.8 ഇഞ്ച് AMOLED QHD+ സ്‌ക്രീനുമായാണ് എത്തുന്നത്. എന്നാല്‍ എസ്24 അ‌ള്‍ട്രയുടെ ഡിസ്പ്ലേയ്ക്ക് ബ്രൈറ്റ്നസ് കൂടുതലുണ്ട്. സൂര്യപ്രകാശത്തില്‍ കൂടുതല്‍ വ്യക്തതയോടെ ഈ ഡിസ്പ്ലേ കാണാം. ബാറ്ററിയുടെ കാര്യത്തില്‍ മാറ്റമില്ല, രണ്ടിലും 5,000mAh ബാറ്ററി തന്നെ. ഇനി ഏത് വാങ്ങണം എന്നത് നിങ്ങളുടെ താല്‍പര്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!