ദുബൈ ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ സൈബര്‍ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയര്‍മാനായി മലയാളി

ദുബൈയുടെ സൈബർ സുരക്ഷ ശക്തമാക്കാൻ ദുബൈ ചേംബർ ഓഫ് കോമേഴ്‌സ് രൂപീകരിച്ച സൈബർ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയർമാനായി മലയാളിയെ തെരഞ്ഞെടുത്തു.
കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സുഹൈറിനാണ് ഈ അപൂർവ നേട്ടം. കോഴിക്കോട് തുടക്കമിട്ട വാറ്റില്‍കോർപ്പ് സൈബർ സെക്യൂരിറ്റി ലാബിന്റെ സ്ഥാപകനും സി ഇ ഒയുമാണ് സുഹൈർ ഇളമ്ബിലാശ്ശേരി.
സൈബർ സുരക്ഷ ശക്തമാക്കുക, സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദുബൈ സർക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യത്തോടെ ദുബൈ ചേംബർ ഓഫ് കോമേഴ്‌സ് രൂപീകരിച്ചതാണ് ഈ സമിതി. വിവിധ സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്.
2018 ആരംഭിച്ച ഇദ്ദേഹത്തിന്റെ വാറ്റില്‍കോർപ് ഗള്‍ഫിലും സജീവമാണ്. അഡ്‌നോക്ക്, അബുദാബി നാഷണല്‍ ഹോട്ടല്‍സ്, എമിരേറ്റ്‌സ് മെഡിക്കല്‍ അസോസിയേഷൻ, ഓറഞ്ച് മൊബൈല്‍സ്, കുക്കിയെസ്, ടോയോട്ട തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷ കൈകാര്യം ചെയ്യുന്നതില്‍ ഇദ്ദേഹത്തിന്റെ സ്ഥാപനം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

