എൻഡോസൾഫാൻ: അമ്മമാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ നടത്തുന്ന അനിശ്ചിതകാല സമരം ചൊവ്വാഴ്ച തുടങ്ങും. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് സമരം. ദിവസവും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് സമരം. ചൊവ്വാഴ്ച രാവിലെ 10-ന് കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും. 2017-ൽ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് ദുരിതബാധിരെന്ന് കണ്ടെത്തിയിട്ടും പട്ടികയിലുൾപ്പെടാതെ പോയ 1031 പേരെ പരിഗണിക്കുകയെന്നതാണ് സമരക്കാരുടെ മുഖ്യ ആവശ്യം

