KSDLIVENEWS

Real news for everyone

തീപിടിച്ചെന്ന ഭീതി; യാത്രക്കാർ ജനശതാബ്ദി ചെയിന്‍ വലിച്ചുനിര്‍ത്തി

SHARE THIS ON

ഷൊർണൂർ: തീ പിടിച്ചെന്ന ഭീതിയിൽ യാത്രക്കാർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ ചെയിൻ വലിച്ചു നിർത്തിച്ചു. ഉച്ചയ്ക്ക്‌ 1.45-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്പ്രസാണ് നിർത്തിച്ചത്. ഷൊര്‍ണൂരിന് മുമ്പത്തെ സ്റ്റേഷനായ കാരക്കാട്‌ പിന്നിട്ടപ്പോഴായിരുന്നു സംഭവം. കാരക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ റെയിൽവെ ട്രാക്കിൽ പണി നടക്കുന്നുണ്ടായിരുന്നു. കാരക്കാട് പിന്നിട്ടപ്പോൾ ട്രെയിനിന്റെ ഭൂരിഭാഗം കോച്ചുകളിലേക്കും ഇരുവശത്ത് നിന്നും പൊടി അടിച്ചു കയറി. കാഴ്ച മറക്കുന്ന നിലയിൽ പൊടി കോച്ചിലേക്ക് കയറിയതോടെ പുകയാണെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തരായ യാത്രക്കാർ ചെയിൻ വലിക്കുകയായിരുന്നുവെന്നാണ് വിവരം. ട്രെയിൻ ജീവനക്കാർ എത്തി പ്രശ്നം പരിഹരിച്ച ശേഷം യാത്ര തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!