KSDLIVENEWS

Real news for everyone

യൂസുഫലിയുടെ പ്രവാസ ജീവിതത്തിന്റെ സുവർണ ജൂബിലി; ഗോൾഡൻ ഹാർട്ട് പദ്ധതി: ശസ്ത്രക്രിയ പൂർത്തിയായി; 10 പേർ പുതുജീവിതത്തിലേക്ക്

SHARE THIS ON

ദുബായ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പ്രവാസ ജീവിതത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ഡോ.ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഗോൾഡൻ ഹാർട്ട് ഹൃദയശസ്ത്രക്രിയ പദ്ധതി പ്രകാരം ആദ്യ 10 പേരുടെ ശസ്ത്രക്രിയ പൂർത്തിയായി.  ലിബിയയിലെയും തുനീസിയയിലെയും സംഘർഷ മേഖലകളിൽ നിന്നുള്ളവരും ഈജിപ്തിൽ നിന്നുള്ള കുട്ടികളുമാണ് ആദ്യ ഘട്ടത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയരായത്. കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ചികിത്സാ നടപടികൾ പുരോഗമിക്കുന്നു. സംഘർഷമേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് അടിയന്തര ജീവൻരക്ഷാ സഹായം ലഭ്യമാക്കാനുള്ള ശസ്ത്രക്രിയകൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രാധാന്യം നൽകിയത്.   ലിബിയയിൽ നിന്നുള്ള 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ശസ്ത്രക്രിയ പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്കു മടങ്ങി. ചെലവ് താങ്ങാനാവാത്ത സാഹചര്യത്തിൽ കുട്ടികളുടെ ചികിത്സ മുടങ്ങിയ കുടുംബങ്ങൾക്കാണ് ഗോൾഡൻ ഹാർട്ട് പദ്ധതിയുടെ സഹായം ലഭിച്ചത്. യൂസഫലിയുടെ മകൾ ഷബീനയുടെ ഭർത്താവാണ് ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!