കോഴിക്കോട് കല്ലായിൽ സ്വകാര്യ ബസിനെ നാലു കിലോമീറ്റര്‍ പിന്തുടര്‍ന്നെത്തി ഡ്രൈവറെ മര്‍ദിച്ചു; താക്കോല്‍ ഊറിക്കൊണ്ടുപോയി; യാത്രക്കാർ പെരുവഴിയിൽ

കോഴിക്കോട്: സ്വകാര്യബസിനെ നാല് കിലോമീറ്ററോളം കാറില്‍ പിന്തുടര്‍ന്നെത്തി ഡ്രൈവറെ മര്‍ദിക്കുകയും ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്ക് പോകുന്ന റോബിന്‍ ബസ്സിന് നേരെയായിരുന്നു ആക്രമണം. അക്രമികള്‍, ബസിന്റെ താക്കോല്‍ കൈവശപ്പെടുത്തിയതായും പരാതിയുണ്ട്. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെയാണ് സംഭവം. മുക്കം- അരീക്കോട് റോഡില്‍ കല്ലായിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അക്രമികള്‍ താക്കോല്‍ ഊരിക്കൊണ്ടു പോയതിനാല്‍ യാത്രക്കാര്‍ പെരുവഴിയില്‍ ആകുകയും ചെയ്തു.

