KSDLIVENEWS

Real news for everyone

എം. വിന്‍സെന്റ് എം.എല്‍.എ.യുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; നിസ്സാര പരിക്ക്

SHARE THIS ON

തിരുവനന്തപുരം: എം. വിന്‍സെന്റ് എം.എല്‍.എയുടെ കാര്‍ കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ എം.എല്‍.എയ്ക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചയാണ് അപകടം. കോവളം നിയോജക മണ്ഡലം എം.എല്‍.എ.യാണ് എം. വിന്‍സെന്റ്. ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുംവഴിയാണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു. നിസ്സാര പരിക്കേറ്റ എം.എല്‍.എ.യേയും കൂടെണ്ടായിരുന്നയാളെയും പോലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!