KSDLIVENEWS

Real news for everyone

കുണ്ടംകുഴിയില്‍ ആധുനിക സൗകര്യത്തോടെയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങി സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു

SHARE THIS ON

കുണ്ടംകുഴി: ഷട്ടില്‍ ഫ്രന്‍ഡ്‌സിന്റെ നേതൃത്വത്തില്‍ കുണ്ടംകുഴിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബാഡ്മിന്റണ്‍ ഷട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍, ടി.വരദരാജ്, ലതാ ഗോപി, സാവിത്രി, ദാമോദരന്‍ ജയപുരം, എം.അനന്തന്‍, പി.കെ.ഗോപാലന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്‍, മുരളീധരന്‍ മലാങ്ങാട്, ശിവന്‍ ചൂരിക്കോട്, കെ.അശോകന്‍ നായര്‍, രാജേന്ദ്രന്‍ മൊട്ടമ്മല്‍, നിമ്യ പ്രദീപ്, കുഞ്ഞികൃഷ്ണന്‍, പ്രദീപ് മാടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!