KSDLIVENEWS

Real news for everyone

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ചാപ്റ്ററിന്റെ 2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു; കാസർകോട് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാതിഥിയായി

SHARE THIS ON

കാസറഗോഡ് : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ചാപ്റ്ററിന്റെ 2024 വർഷത്തെ കാസർഗോഡ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്സംഘടിപ്പിച്ചു. കാസർകോട് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യ അതിഥിയായി.

പ്രൊരോഗ്രാം ഡയറക്ടർ സർഫുനിസ ഷാഫി സ്വാഗതം പറഞ്ഞു.
സോൺ പ്രസിഡണ്ട്
രതീഷ് ഉദുമ (ഗസ്റ്റ് ഓഫ് ഹോണർ )സോൺ വൈസ് പ്രസിഡണ്ട് ശ്രീലാൽ കരിമ്പിൽ പങ്കെടുത്തു.
ഗവേണിംഗ് ബോർഡ് അംഗങ്ങളായി 18 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ജെസിയുടെ കാഴ്ചപ്പാടുകളെ കുറിച്ചും നാഷണൽ ട്രെയിനറായ ഷിഫാനി മുജീബ് പ്രഭാഷണം നടത്തി.
സെക്രട്ടറിയായി ഫമീന അൽത്താഫിനെയും ട്രഷററായി അംദാൻ സലീമിനെയും തെരഞ്ഞെടുത്തു. തുടർന്ന് ഫർസാന ശിഹാബുദ്ധീൻ ജെസി ഐ കാസർകോട് എംപയറിന്റെ മൂന്നാമത്തെ പ്രസിഡണ്ടായി സ്ഥാനം ഏറ്റെടുത്തു. സെക്രട്ടറി ഫമീന അൽത്താഫ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!