KSDLIVENEWS

Real news for everyone

രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം നടക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

SHARE THIS ON

കാസര്‍കോട് : രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന അനുശാസിക്കുന്ന ശാസ്ത്ര അഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് പൗരന്റെ കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ഭരണഘടനാ പദവിയിലുള്ളവർ തന്നെ ഇതിനു നേതൃത്വം നൽകുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. കാസർകോട് കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!