KSDLIVENEWS

Real news for everyone

സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെ അഡ്വ. ആളൂരിനെതിരേ പുതിയ പരാതി

SHARE THIS ON

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെ അഡ്വ. ബി എ ആളൂരിനെതിരേ പുതിയ പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ബിസിനസ് കണ്‍സള്‍ട്ടേഷന്‍ ആവശ്യത്തിനായി നല്‍കിയ അഞ്ച് ലക്ഷം രൂപ തിരിച്ച് നല്‍കിയില്ലെന്നാണ് പരാതി. ബിസിനസ് നിര്‍ത്തിയെന്നും പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ തന്നില്ലെന്നാണ് പരാതി. പണം തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആളൂര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭൂമി കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അഡ്വ. ബി എ ആളൂരിനെതിരെ പോലിസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!