KSDLIVENEWS

Real news for everyone

കോഴിക്കോട് അമ്മയും മകളും ബന്ധുവായ പതിമൂന്നുകാരനും മുങ്ങിമരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയിൽ

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. പിലാശ്ശേരിയില്‍ പുളിക്കമണ്ണുകടവില്‍ വൈകിട്ടോടെയാണ് അപകടമുണ്ടായത്. കുഴിമണ്ണീല്‍ ഷിജുവിന്റെ മകന്‍ അദ്വൈത് (13), മിനി, മിനിയുടെ മകള്‍ ആതിര എന്നിവരാണ് മരിച്ചത്. മരിച്ച അദ്വൈതിന്റെ അച്ഛന്‍ ഷിജുവിന്റെ പിതൃസഹോദരിയുടെ മകളാണ് മിനി. ഷിജുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയതാണ് മിനിയും ആതിരയും. എല്ലാവരും ചേര്‍ന്ന് കുളിക്കാനായി പോയപ്പോഴാണ് അപകടം ഉണ്ടായത്. കുളിക്കാനിറങ്ങിയ അദ്വൈതാണ് ആദ്യം ഒഴുക്കില്‍പെട്ടത്. അദ്വൈതിനെ രക്ഷിക്കാനായാണ് ബാക്കി മൂന്നുപേരും പുഴയിലേക്ക് ചാടിയത്. അതോടെ നാലുപേരും ഒഴുക്കില്‍പെട്ടു. ഇവരില്‍ ഒരാളെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായത്. രക്ഷപെട്ടയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മറ്റ് മൂന്നുപേരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!